ബലാത്സംഗം തടയാനായി സാരി ഉടുക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന സാരി വെബ്സൈറ്റുമായി 'സേഫ്റ്റി' എന്ന സംഘടന. www.sanskari-saree.com എന്ന വെബ്‌സൈറ്റിലൂടെയാണ് 'ആന്‍റി റേപ്പ് സാരി'കള്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രത്യേക രീതിയിൽ സാരി ഉടുത്താൽ ബലാത്സംഗം തടയാനാകുമോ എന്നറിയാനാണ് ആന്‍റി-റേപ് സാരി'കളുമായി 'സേഫ്റ്റി' എന്ന സംഘടന രംഗത്തെത്തിയിരിക്കുന്നത്. ബലാത്സംഗം വിരുദ്ധ സംവിധാനം ഉപയോഗിച്ചാണ് ഈ സാരികൾ തയാറാക്കിയിരിക്കുന്നതെന്ന് ആക്ഷേപ രൂപേണ സാരി നിർമ്മാതാക്കൾ പറയുന്നു.
ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്ന പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് പറയുന്ന യുവതിയുടെ വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. എല്ലാവരെയും ശരീരം കാണാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടികള്‍ വേഷം ധരിച്ചിരിക്കുന്നതെന്നും അത് അവരെ ബലാത്സംഗത്തിന് അര്‍ഹരാക്കുന്നു എന്നാണ് യുവതിയുടെ പറഞ്ഞത്. ഇത്തരം ചിന്താഗതി ഉളളവർക്ക് മറുപടിയായാണ് 'സേഫ്റ്റി' രംഗത്തെത്തിയിത്.