യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര നേതാവായ മുകുള്‍ വാസനിക്, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ്, വയനാട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദീഖ്, ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും 11മണിയോടെയാണ് വയനാട്ടിലെത്തിയത്. കല്‍പ്പറ്റയില്‍ പ്രത്യേകം ഒരുക്കിയിരിക്കുന്ന ഹെലിപാഡിലാണ് ഇരുവരും 11.05ന് എത്തിയത്. 10.45നാണ് ഇരുവരും കോഴിക്കോട് നിന്നും തിരിച്ചത്. മുപ്പത് പ്രവര്‍ത്തകര്‍ക്ക് രാഹുലിനെ ഹാരം അണിയാനുള്ള സംവിധാനം ഒരുക്കിയിരുന്നു. പക്ഷേ അതിനുള്ള സമയം ലഭിച്ചില്ല. വയനാട് പ്രവര്‍ത്തകര്‍ അത്യാഹ്ളാദത്തോടെയാണ് രാഹുലിനെ തിരിച്ചത്. കല്‍പ്പറ്റയില്‍ നിന്നും തുറന്ന വാഹനത്തിലാണ് പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ പോകുന്നത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ചു - രാഹുല്‍ ഗാന്ധി
രാഹുല്‍ഗാന്ധിക്കൊപ്പം അഞ്ച് നേതാക്കാളാണ് പത്രിക സമര്‍പ്പിക്കാനായി പ്രവേശനം ഉണ്ടായത്. റോഡ് ഷോയും ഉണ്ടാവും
യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര നേതാവായ മുകുള്‍ വാസനിക്, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ്, വയനാട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദീഖ്, ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും 11മണിയോടെയാണ് വയനാട്ടിലെത്തിയത്. കല്‍പ്പറ്റയില്‍ പ്രത്യേകം ഒരുക്കിയിരിക്കുന്ന ഹെലിപാഡിലാണ് ഇരുവരും 11.05ന് എത്തിയത്. 10.45നാണ് ഇരുവരും കോഴിക്കോട് നിന്നും തിരിച്ചത്. മുപ്പത് പ്രവര്‍ത്തകര്‍ക്ക് രാഹുലിനെ ഹാരം അണിയാനുള്ള സംവിധാനം ഒരുക്കിയിരുന്നു. പക്ഷേ അതിനുള്ള സമയം ലഭിച്ചില്ല. വയനാട് പ്രവര്‍ത്തകര്‍ അത്യാഹ്ളാദത്തോടെയാണ് രാഹുലിനെ തിരിച്ചത്. കല്‍പ്പറ്റയില്‍ നിന്നും തുറന്ന വാഹനത്തിലാണ് പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ പോകുന്നത്.
rahul gandhi will submit nomination at wayanad
Conclusion: