ETV Bharat / briefs

പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിന് 175 കോടി രൂപ - CM

200 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ വിത്ത് റിമോട്ട് മോണിറ്ററിങ് പദ്ധതി നടപ്പിലാക്കും

cm
author img

By

Published : May 28, 2019, 2:58 PM IST

തിരുവനന്തപുരം: പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിന് 175 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഇത് 136 കോടി രൂപയായിരുന്നു. 200 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ വിത്ത് റിമോട്ട് മോണിറ്ററിങ് പദ്ധതി നടപ്പാക്കും. ക്രൈംബ്രാഞ്ചിന് കീഴിൽ വൈഡ് ലൈഫ് ക്രൈം കൺട്രോൾ യൂണിറ്റ് ആരംഭിക്കും. തീരസംരക്ഷണം ശക്തമാക്കുന്നതിന് 18 കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലും ഇന്‍റലിജൻസ് വിങ് രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശവിരുദ്ധർക്കും തീവ്രവാദത്തിനുമെതിരെ ഉപയോഗിക്കേണ്ട യുഎപിഎ നിയമം രാഷ്ട്രീയ പ്രവർത്തകർക്കെതിരെ പ്രയോഗിക്കില്ല. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നിർമാണം പരിഗണനയിലാണെന്നും എന്നാല്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ ദുരന്തത്തിന് ഇരയായവരിൽ 10,000 രൂപയുടെ അടിയന്തിരസഹായം ലഭിച്ചിട്ടില്ലാത്ത 98,181 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 85,141 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ ഈ മാസം അവസാനത്തോടെ തീർപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു.

Intro:പോലീസ് സേനയുടെ ആധുനിക വൽക്കരണത്തിന് ഈ സാമ്പത്തിക വർഷം 175 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യോത്തരവേളയിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 136 കോടി രൂപയായിരുന്നു.
തീരദേശ സംരക്ഷണം ശക്തമാക്കും. യുഎപിഎ രാഷ്ട്രീയ പ്രവർത്തകർക്കെതിരെ പ്രയോഗിക്കില്ല. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നിർമാണം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Body:200 പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറ വിത്ത് റിമോട്ട് മോണിറ്ററിങ് പദ്ധതി നടപ്പിലാക്കും.
ക്രൈംബ്രാഞ്ചിന് കീഴിൽ വൈഡ് ലൈഫ് ക്രൈം കൺട്രോൾ യൂണിറ്റ് ആരംഭിക്കും.

തീരസംരക്ഷണം ശക്തമാക്കുന്നതിന് 18 കോസ്റ്റൽ പോലീസ് സ്റ്റേഷനുകളിലും ഇൻറലിജൻസ് വിംഗ് രൂപീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്ന് കോസ്റ്റൽ വാർഡൻ മാരായി തെരഞ്ഞെടുത്ത 200 പേരിൽ 177 പേരുടെ പരിശീലനം
നടന്നു വരുന്നു.

ദേശ വിരുദ്ധർക്കും തീവ്രവാദത്തിനുമെതിരെ ഉപയോഗിക്കാനാണ് യുഎപിഎ നിയമം കൊണ്ടുവന്നത്. എന്നാൽ ഇത് രാഷ്ട്രീയക്കാർക്കെതിരെ ഉപയോഗിക്കുന്ന നില ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി നിയമനിർമ്മാണം പരിഗണനയിലാണ്.
സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തില്ല. എന്നാൽ ഇവയുടെ നെഗറ്റീവ് വശം പരിശോധിക്കും .

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ മൂന്ന്
സ്ട്രീമുകളിലും സംവരണം ഏർപ്പെടുത്താനുള്ള വിശേഷങ്ങൾ ചട്ടങ്ങളിലെ ഭേദഗതി പരിഗണനയിലാണ്. സംസ്ഥാനത്തെ വിവിധ തസ്തികകളിലേക്ക് 501 റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ട്.

പ്രളയ ദുരന്തത്തിന് ഇരയായവരിൽ 10,000 രൂപയുടെ യുടെ അടിയന്തിരസഹായം ലഭിച്ചിട്ടില്ലാത്ത 98181 അപേക്ഷകൾ ലഭിച്ചിട്ടുണ്ട് ഉണ്ട്. ഇതിൽ 85141 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ ഈ മാസം അവസാനത്തോടെ തീർപ്പാക്കുമെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയിൽ സഭയെ അറിയിച്ചു.

Conclusion:etv bharat
thiruvananthapuram.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.