ETV Bharat / briefs

എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കേണ്ട- പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി - Congress party

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി അയച്ച ശബ്ദസന്ദേശത്തിലാണ് പ്രിയങ്കയുടെ നിര്‍ദേശം

priyanka
author img

By

Published : May 21, 2019, 9:57 AM IST

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി അയച്ച ശബ്ദസന്ദേശത്തിലാണ് പ്രിയങ്കയുടെ നിര്‍ദേശം.

" നിങ്ങളെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. അവ വിശ്വസിക്കുന്നതിന് പകരം വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഇടങ്ങള്‍ക്ക് കാവല്‍ നില്‍ക്കൂ. കഠിനപ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും" -പ്രിയങ്ക പറഞ്ഞു.

തിങ്കളാഴ്ച പുറത്തു വന്ന ടെലിവിഷന്‍ ചാനലുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണിയുടെ വിജയം പ്രവചിച്ചിരുന്നു. ഭൂരിഭാഗം ഫലങ്ങളും മോദി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും വിലയിരുത്തി. 23നാണ് ഫലപ്രഖ്യാപനം.

Intro:Body:

https://www.aninews.in/news/national/politics/priyanka-urges-party-workers-not-to-believe-in-exit-polls20190521065249/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.