ETV Bharat / briefs

പ്രസന്ന പവർഫുളാണ് (പ്രായം വെറും നമ്പറുമാണ്), സ്വർണം കിട്ടിയാല്‍ സൂപ്പർ പവറാകും - പവർലിഫ്റ്റിങ്

പവർ ലിഫ്റ്റിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മെഡല്‍ ജേതാവായ മലപ്പുറം വള്ളിക്കുന്ന് സ്വദേശി പ്രസന്നയുടെ കഠിന പ്രയത്നത്തിന്‍റെ കഥ

Power lift  Power lifter  Prasanna  gold medal  National Championship  Malappuram  Vallikkunnu  പ്രായത്തെ നമ്പറിലൊതുക്കി  പവർഫുള്‍ വുമൺ  പവര്‍ലിഫ്‌റ്റിങില്‍ ദേശീയ മെഡല്‍  പ്രസന്ന  ദേശീയ ചാമ്പ്യൻഷിപ്പിൽ  മലപ്പുറം  വള്ളിക്കുന്ന്  പവർലിഫ്റ്റിങ്  സരേഷ്
പ്രസന്ന പവർഫുളാണ് (പ്രായം വെറും നമ്പറുമാണ്), സ്വർണം കിട്ടിയാല്‍ സൂപ്പർ പവറാകും
author img

By

Published : Nov 21, 2022, 7:40 PM IST

കോഴിക്കോട്: ശരീരത്തെ പഴിച്ച് ജീവിതം തള്ളി നീക്കുന്നവർക്ക് പ്രചോദനമാണ് പ്രസന്ന. 52-ാം വയസ്സിൽ പവർലിഫ്റ്റിങിൽ ദേശീയ മെഡൽ നേടിയ പവർഫുള്‍ വുമൺ. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ പ്രസന്ന ഒരു വർഷം മുമ്പാണ് പവർലിഫ്റ്റിങ് പരിശീലനം തുടങ്ങുന്നത്. തുടര്‍ന്ന് ഫറോക്കിലെ പേൾ എന്‍ ഗോൾഡ് ബ്യൂട്ടി പാർലർ നടത്തിപ്പിനിടയിലും വ്യായാമത്തിന് സമയം കണ്ടെത്തുകയായിരുന്നു.

പ്രസന്ന പവർഫുളാണ് (പ്രായം വെറും നമ്പറുമാണ്), സ്വർണം കിട്ടിയാല്‍ സൂപ്പർ പവറാകും

ശരീരത്തിന്‍റെ കരുത്ത് മനസിലാക്കിയ കോച്ച് സരേഷാണ് പ്രസന്നക്ക് പവർ ലിഫ്റ്റിങിലേക്ക് വഴിതുറന്നത്. നിരന്തര പരിശീലനത്തിനിടെ ജില്ലാ ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു. ഇവിടെ വച്ച് വെങ്കല മെഡൽ ലഭിച്ചതോടെ പവർ ലിഫ്റ്റിങ് പ്രസന്നക്ക് വലിയൊരു ആവേശമായി മാറി. പിന്നീട് സംസ്ഥാന തലത്തിൽ മാസ്‌റ്റേഴ്‌സ്‌ 2, 69 കിലോ വിഭാഗത്തിലായിരുന്നു പ്രസന്ന കരുത്ത് തെളിയിച്ചത്. അന്ന് സ്വർണ മെഡൽ ജേതാവുമായി.

ഇതെത്തുടര്‍ന്ന് ഇന്ത്യൻ പവർലിഫ്റ്റിങ് ഫെഡറേഷൻ നടത്തിയ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച പ്രസന്ന വെള്ളിമെഡലും സ്വന്തമാക്കി. ദേശീയ തലത്തില്‍ തുടർച്ചയായി രണ്ട് തവണ രണ്ടാം സ്ഥാനക്കാരിയായി മത്സരം അവസാനിപ്പിച്ച പ്രസന്നയുടെ അടുത്ത ലക്ഷ്യം സ്വർണ മെഡലാണ്. അത് നേടിയെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഈ അൻപത്തിമൂന്നുകാരി.

പവർലിഫ്റ്റിങില്‍ പതിനഞ്ച് വർഷം ചാമ്പ്യനായ ദേശീയ താരം സരേഷിന്‍റെ ശിക്ഷണത്തിലാണ് പ്രസന്ന നിലവില്‍ പരിശീലനം തുടരുന്നത്. ജീവിതത്തിൽ വിജയം കൈവരിക്കാൻ വയസ് ഒരു തടസ്സമല്ലെന്നാണ് കോച്ച് സരേഷിന്‍റെ പക്ഷം. ശരീരത്തെ എത്രത്തോളം വ്യായാമത്തിലൂടെ കരുത്തുറ്റതാക്കുന്നോ അത്രത്തോളം നമ്മൾ ചെറുപ്പമാകും എന്നതാണ് പ്രസന്ന നൽകുന്ന പാഠമെന്നും സരേഷ് പറയുന്നു.

രണ്ട് പെൺകുട്ടികളുടെ അമ്മ കൂടിയായ പ്രസന്നയുടെ ഭർത്താവ് വിമുക്തഭടനാണ്. ഇവര്‍ വള്ളിക്കുന്നിലാണ് താമസമെങ്കിൽ ജോലിയും പരിശീലനക്കളരിയും കോഴിക്കോട്ടാണ്. അതിരാവിലെ ഗോദയിലിറങ്ങുന്ന പ്രസന്ന, അത് കഴിഞ്ഞാൽ ജോലിയിൽ പ്രവേശിക്കും. ഓരോ ശ്വാസത്തിലും പോസിറ്റീവായി ചിന്തിച്ചാൽ എല്ലാം ശുഭകരമാകുമെന്ന ചിന്തയാണ് പ്രസന്നയുടെ വിജയ രഹസ്യം. പൊണ്ണത്തടിയുമായി വീട്ടിലിരുന്ന് കാലം കഴിച്ചിരുന്നുവെങ്കിൽ ഒരു വിഡ്ഢി കൂടി കാലയവനികക്കുള്ളിൽ തീരുമായിരുന്നുവെന്നും പ്രസന്ന പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.