ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയം നേടിയ നരേന്ദ്ര മോദിക്ക് ആശംസകൾ അറിയിച്ച് ലോകനേതാക്കൾ. ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ്, യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, നേപ്പാള്‍ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ എന്നിവർ മോദിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.
ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഢപ്പെടുത്താൻ മോദിയുമായി ചേര്‍ന്ന് പ്രവർത്തിക്കുമെന്ന് മോദിക്ക് ആശംസകളറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി മൈത്രിപാല സിരിസേന പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മോദിയെ അഭനന്ദിച്ചു. ജപ്പാനിൽ നടക്കാൻ പോകുന്ന ജി-20 ഉച്ചകോടിയിൽ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെപ്പറ്റി ചർച്ച ചെയ്യാമെന്ന് ഇരു നേതാക്കളും തീരുമാനിച്ചു. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്, അഫ്ഗാനിസ്ഥാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിങ്, പോർച്ചുഗല്‍ പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റ, മാലിദ്വീപ് പ്രസിഡന്‍റ് മൗമൂൻ അബ്ദുൾ ഗയൂ തുടങ്ങിയവരും മോദിക്ക് ആശംസകള്‍ അറിയിച്ചിരുന്നു.