ETV Bharat / briefs

വിട നല്‍കി ജന്മനാട്; പഴവിള രമേശന്‍റെ സംസ്കാരം നാളെ - പഴവിള രമേശൻ

നാളെ രാവിലെ 10 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം ശാന്തി കവാടത്തില്‍ സംസ്കരിക്കും.

pazhavila
author img

By

Published : Jun 13, 2019, 7:22 PM IST

Updated : Jun 13, 2019, 8:47 PM IST

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ(83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പഴവിള രമേശന്‍റെ സംസ്കാരം നാളെ

1936 ൽ കൊല്ലം ജില്ലയിലെ പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ എ വേലായുധന്‍റെയും കെ ഭാനുക്കുട്ടിയമ്മയുടെയും മകനായാണ് പഴവിള രമേശന്‍റെ ജനനം. ഗാനരചയിതാവ്, കവി, പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിൽ തിളങ്ങിയ അദ്ദേഹം മാളൂട്ടി, അങ്കിൾ ബൺ, ഞാറ്റടി, ആശംസ തുടങ്ങി നിരവധി സിനിമകൾക്ക് ഗാനങ്ങളെഴുതിയിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. നാളെ രാവിലെ 10 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിലും പൊതുദര്‍ശനം ഉണ്ടാകും. ശാന്തി കവാടത്തിലാണ് സംസ്കാരം.

Intro:Body:

പ്രശസ്ത കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1936ൽ കൊല്ലം ജില്ലയിലെ പെരിനാട് കണ്ടച്ചിറ പഴവിളയിൽ എൻ എ വേലായുധന്‍റെയും കെ ഭാനുക്കുട്ടിയമ്മയുടെയും മകനായാണ് പഴവിള രമേശന്‍റെ ജനനം. ഗാനരചയിതാവ് , കവി, പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിൽ തിളങ്ങിയ പഴവിള രമേശൻ, മാളൂട്ടി, അങ്കിൾ ബൺ, ഞാറ്റടി, ആശംസ തുടങ്ങിയ നിരവധി സിനിമകൾക്ക് ഗാനങ്ങളെഴുതി.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന് സമീപമുള്ള വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 10 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും.

ശാന്തി കവാടത്തില്‍ സംസ്കരിക്കും.

Conclusion:
Last Updated : Jun 13, 2019, 8:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.