ETV Bharat / briefs

അസമിൽ 74 ലക്ഷത്തിലധികം വരുന്ന അനധികൃത പണം പിടികൂടി - drug trafficking

കലാചിനി അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന സംഗീത ലെയ്ഷാംബാമിന്റെ ഫ്ലാറ്റില്‍ നിന്നാണ് പണം പിടികൂടിയത്. ലഹരികടത്തിനായി ഉപയോഗിക്കുന്നതിനായാണ് പണം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു

cash
cash
author img

By

Published : Jul 29, 2020, 1:11 PM IST

ഗുവാഹത്തി: അസമിലെ സോളാപാറയിൽ താമസിക്കുന്ന സ്ത്രീയിൽ നിന്ന് 74 ലക്ഷത്തിലധികം വരുന്ന അനധികൃത പണം അസം പൊലീസ് പിടിച്ചെടുത്തു. കലാചിനി അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന സംഗീത ലെയ്ഷാംബാമിന്റെ ഫ്ലാറ്റില്‍ നിന്നാണ് പണം പിടികൂടിയത്. ലഹരികടത്തിനായി ഉപയോഗിക്കുന്നതിനായാണ് പണം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 7405600 രൂപയാണ് പൊലീസ് കണ്ടെടുത്തത്. മയക്കുമരുന്ന് വസ്തുക്കളുടെ വിതരണവും വില്‍പ്പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്.

പരിശോധനക്കിടെ സാം ലൈതാംബാം, തങ്ഖോസത്ത് എന്നിവരെയും സ്ത്രീക്കൊപ്പം പൊലീസ് പിടികൂടി. ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് നേരത്തെ ബാസിസ്തയില്‍ സംഗീതക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള സംഗീത ഭരലാമുഖിൽ അറസ്റ്റിലായ തഷൂർ അലിക്ക് മയക്കുമരുന്ന് വിതരണം ചെയ്തതായും പൊലീസ് സംശയിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.