ETV Bharat / briefs

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്

അഞ്ചാം തിയതിയാണ് സൂക്ഷ്മത പരിശോധന. എട്ടു വരെ പത്രികകൾ പിൻവലിക്കാം.

പ്രതീകാത്മക ചിത്രം
author img

By

Published : Apr 4, 2019, 7:43 AM IST

Updated : Apr 4, 2019, 8:35 AM IST

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഇന്ന്
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നും ഇന്നലെ വരെ 154 പത്രികകളാണ് ലഭിച്ചത്. നാളെയാണ് പ്രതികളുടെ സൂക്ഷ്മ പരിശോധന. ഈ മാസം എട്ട് വരെ പത്രികകൾ പിന്‍വലിക്കാം.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക രാഹുല്‍ ​ഗാന്ധി ഇന്ന് സമര്‍പ്പിക്കും. ഇന്നലെ തന്നെ രാഹുൽ ഗാന്ധി കോഴിക്കോട് എത്തി. ഇന്ന് വയനാട്ടിൽ എത്തുന്ന രാഹുൽ റോഡ്ഷോക്ക് ശേഷം പതിനൊന്നരക്ക് കളക്ടറുടെ ചേംബറിലെത്തി പത്രിക സമർപ്പിക്കും.

പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കെ സുരേന്ദ്രന്‍ ഇന്ന് വീണ്ടും നാമനിര്‍ദേശ പത്രിക സമർപ്പിക്കും. 20 കേസുകളില്‍ പ്രതിയെന്നാണ് സുരേന്ദ്രന്‍ മുമ്പ് നല്‍കിയ പത്രികയിലുണ്ടായിരുന്നത്. എന്നാൽ 243 കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നൽകിയ റിപ്പോർട്ടനുസരിച്ച് പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരേന്ദ്രൻ ഇന്ന് വീണ്ടും നാമനിർദേശപത്രിക നൽകുന്നത്.

റിമാന്‍റില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലം ബിജെപി സ്ഥാനാര്‍ഥി കെ പി പ്രകാശ് ബാബുവും ഇന്ന് പത്രിക സമർപ്പിക്കും. പ്രകാശ് ബാബുവിന്‍റെ പ്രതിനിധി രാവിലെ പതിനൊന്നിന് കോഴിക്കോട് കളക്ടര്‍ക്കാണ് പത്രിക നൽകുക.

Intro:Body:

dr

Conclusion:
Last Updated : Apr 4, 2019, 8:35 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.