ലക്നൗ: ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗറിലെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 23 ആയി. നോയിഡയിലെ സെക്ടർ 49 പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവരെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ അങ്കുർ അഗർവാൾ പറഞ്ഞു. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 23 പൊലീസുകാരില്‍ 17 പേര്‍ രോഗവിമുക്തി നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൽഹിയോട് ചേർന്ന് കിടക്കുന്ന പ്രദേശമായ പടിഞ്ഞാറന്‍ യുപിയിലെ ഗൗതംബുദ്ധ നഗറില്‍ ഇതിനോടകം 935 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 പേര്‍ക്കാണ് ഇവിടെ കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
ഉത്തര്‍പ്രദേശില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് - up police covid news
ഇതോടെ ഉത്തര്‍പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 23 ആയി