കൊഹിമ: നാഗാലാന്‍റില്‍ ഒമ്പതുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 177 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി എസ്.പങ്നു ഫോം പറഞ്ഞു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ ദിമാപുര്‍ ക്വാറന്റൈൻ സെന്ററിൽ ഉള്ളവരും നാലുപേർ പെരെന്‍ ക്വാറന്റൈൻ സെന്ററില്‍ നിന്നുള്ളവരുമാണ്. ദിമാപുരില്‍ 126 പേര്‍ക്കും കൊഹിമയില്‍ 29 പേര്‍ക്കും മോനില്‍ ഒമ്പത് പേര്‍ക്കും ടുന്‍സാങില്‍ അഞ്ചുപര്‍ക്കും പെരെനില്‍ എട്ടുപേര്‍ക്കുമാണ് കൊവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 85 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 92 പേര്‍ രോഗവിമുക്തരായി.
ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും 17 നും 44 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് മുഖ്യമന്ത്രി നീഫിയു റിയോ മാധ്യമങ്ങളോട് പറഞ്ഞു. ക്വാറന്റൈൻ സെന്ററിൽ കഴിയുന്നവര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ ആരാധനാലയങ്ങളില്‍ നിന്നടക്കം നിരവധി സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ തങ്ങള്‍ വിജയം കാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.