ഹോങ്കോംഗ്: ചൈനയിൽ ജൂൺ മാസത്തിൽ ഏർപ്പെടുത്തിയ കടുത്ത നിയമത്തിനെതിരെ തെരുവിലിറങ്ങി ദേശീയ സുരക്ഷാ നിയമം ലംഘിച്ചതിന് ഹോങ്കോങ്ങിൽ 90 പ്രതിഷേധകരെ അറസ്റ്റ് ചെയ്തു.
ഹോങ്കോങ്ങിലെ മോങ് കോക്ക് പ്രദേശത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് കുരുമുളക് പ്രയോഗം നടത്തിയതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് അറിയിച്ചു. 50,000 പേരെ തെരുവിലേക്ക് ഇറക്കാൻ ലക്ഷ്യമിട്ട അജ്ഞാത പ്രവർത്തകരുടെ ഓൺലൈൻ കോളുകളെ തുടർന്നാണ് ആളുകൾ ഒത്തുകൂടിയത്. ജോർദാൻ പരിസരത്ത് കനത്ത പൊലീസ് സാന്നിധ്യമുണ്ടായിട്ടും പ്രതിഷേധക്കാർ "ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക; നമ്മുടെ കാലത്തെ വിപ്ലവം" എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് അറിയിച്ചു.
ലീഗ് ഓഫ് സോഷ്യൽ ഡെമോക്രാറ്റുകളുടെ പ്രവർത്തകരായ ലോംഗ് ഹെയർ ല്യൂംഗ് ക്വോക്ക്-ഹംഗ്, റാഫേൽ വോങ് ഹോ-മിംഗ്, ഫിഗോ ചാൻ ഹോ-വുൻ എന്നിവരാണ് ജോർദാനിലെ ഈറ്റൻ ഹോട്ടലിന് പുറത്ത് ബാനർ ഉയർത്തിയതിന് അറസ്റ്റിലായത്. വെസ്റ്റ് കൗലൂണിലുടനീളം 2,000 ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജല പീരങ്കികളും കവചിത വാഹനങ്ങളോടും കൂടിയാണ് പ്രതിഷേധക്കാരെ നേരിടുന്നത്.
പുതിയ നിയമ നിർമ്മാതാക്കളെ തെരഞ്ഞെടുക്കുന്നതിന് ഹോങ്കോങ്ങുകാർ വോട്ട് രേഖപ്പെടുത്തേണ്ട ദിവസമാണ് പ്രതിഷേധമുണ്ടായത്. കൊവിഡ് 19 ആശങ്കകൾ ചൂണ്ടിക്കാട്ടി ചൈന അനുകൂല ഹോങ്കോംഗ് ഭരണകൂടം തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിന്നു. ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിമർശകർ കരുതുന്നതെന്ന് എസ്‌സിഎംപി റിപ്പോർട്ട് ചെയ്തു.