ETV Bharat / briefs

കൊച്ചി ആൾക്കൂട്ട കൊലപാതകം; ഏഴ് പേർ അറസ്റ്റിൽ - കൊലപാതകം

കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി അസീസും ജിബിനും തമ്മിലുള്ള പൂർവ വൈരാഗ്യമാണ്. ശനിയാഴ്ച പുലർച്ചെ നാലുമണിയോട് കൂടി വെണ്ണല പാലച്ചുവട് റോഡിൽ മൃതദേഹവും സമീപത്ത് ഒരു സ്കൂട്ടറും മറിഞ്ഞ് കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.

കാക്കനാട്
author img

By

Published : Mar 11, 2019, 2:45 PM IST

കാക്കനാട് പാലച്ചുവട്ടിൽ റോഡരികിൽ മൃതദേഹം കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ നാലുമണിയോട് കൂടി വെണ്ണല പാലച്ചുവട് റോഡിൽ മൃതദേഹവും സമീപത്ത് ഒരു സ്കൂട്ടറും മറിഞ്ഞ് കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സ്ഥലത്ത് വാഹന അപകടം നടന്നതിന് തെളിവുകളില്ലാത്തതും, മരണപ്പെട്ട ആളുടെ ശരീരത്തിലുണ്ടായ പരിക്കുകൾ വാഹന അപകടം മൂലം സംഭവിച്ചതല്ല എന്ന് ബോധ്യമാകും ചെയ്തതിന്‍റെഅടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുകയും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. തുടർന്നാണ് സംഭവം കൊലപാതകമാണെന്ന് കണ്ടത്തിയത്. പ്രതി അസീസും മരുമകന്‍ അനീസും അയൽവാസികളും ബന്ധുക്കളും ഉൾപ്പെടെ 14 ഓളം പേർ ചേർന്ന് ജിബിനെ കെട്ടിയിട്ട് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

മർദ്ദനം മൂലം ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. പ്രതികള്‍ ജിബിന്‍റെ മൃതദേഹവും വാഹനവും സ്ഥലത്ത് നിന്ന് മാറ്റി പാലച്ചുവട്ടിലെത്തിച്ച് വാഹാനാപകടം എന്ന രീതിയില്‍ ചിത്രീകരിക്കുകയായിരുന്നു. എന്നാല്‍ പാലച്ചുവട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന്‍റെസിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത് കേസില്‍ വഴിത്തിരിവായി.

അന്വേഷണത്തിൽ പതിനാലോളം പ്രതികൾ ഉൾപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏഴ് പേരെ പിടികൂടി. മറ്റുള്ളവര്‍ക്കായി ഊർജ്ജിതമായ അന്വേഷണം നടത്തുകയാണെന്നും സിറ്റി പോലീസ് കമ്മീഷണർ വെളിപ്പെടുത്തി. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കുകയും മൃതദേഹം ഉപേക്ഷിക്കാനായി ഉപയോഗിച്ച ഓട്ടോറിക്ഷ പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

Intro:കാക്കനാട് പാലച്ചുവട്ടിൽ ആൾക്കൂട്ട കൊലപാതകം ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു.

Body:പാലച്ചുവട്ടിൽ റോഡരികിൽ മൃതദേഹം കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഏഴ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

hold visuals

കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി അസീസും ജിബിനും തമ്മിലുള്ള പൂർവ വൈരാഗ്യമാണ്. ശനിയാഴ്ച പുലർച്ചെ നാലുമണിയോട് കൂടി വെണ്ണല പാലച്ചുവട് റോഡിൽ മൃതദേഹവും സമീപത്ത് ഒരു സ്കൂട്ടറും മറിഞ്ഞ് കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് തൃക്കാക്കര പോലീസ് അസിസ്റ്റൻറ് കമ്മീഷണറും സംഘവും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ സ്ഥലത്ത് വാഹന അപകടം നടന്നതിന് തെളിവുകളില്ലാത്തതും, മരണപ്പെട്ട ആളുടെ ശരീരത്തിലയ പരിക്കുകൾ വാഹന അപകടം മൂലം സംഭവിച്ചതല്ല എന്ന് ബോധ്യമാകും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുകയും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അസീസ്, മരുമകൻ അനീസ്, അയൽവാസികൾ ബന്ധുക്കൾ ഉൾപ്പെടെ 14 ഓളം പേർ ചേർന്ന് ജിബിനെ വീടിൻറെ സ്റ്റെയർകേസിന്റെ ഗ്രില്ലിൽ കയർ കൊണ്ട് കെട്ടിയിട്ട് കൈകൊണ്ടും ആയുധമുപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Byte

കെട്ടിയിട്ടു മർദ്ദിച്ചത് മൂലം ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. മരണം സംഭവിച്ച ജിബിന മൃതദേഹം പ്രതികൾ ഒരു ഓട്ടോറിക്ഷയിൽ കയറ്റിയും, മറ്റു രണ്ടുപേർ ജിബിന്റെ സ്കൂട്ടർ ഓടിച്ചും, കുറച്ചു പ്രതികൾ മറ്റൊരു വാഹനവുമായി പാലച്ചുവട് റോഡരികിൽ മൃതദേഹം ഉപേക്ഷിക്കുകയും വാഹനാപകടം ആണെന്ന് വരുത്തി തീർക്കുന്നതിന് ജീവൻറെ സ്കൂട്ടർ മൃതദേഹത്തിന് സമീപം മറിച്ചിടുകയും ചെയ്തു. പാലച്ചുവടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

hold visuals

അന്വേഷണത്തിൽ പതിനാലോളം പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി ബോധ്യമാകുകയും ഏഴ് പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം നടത്തുകയാണെന്നും സിറ്റി പോലീസ് കമ്മീഷണർ വെളിപ്പെടുത്തി. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതി മുമ്പാകെ ഹാജരാക്കുകയും മൃതദേഹം ഉപേക്ഷിക്കാനായി ഉപയോഗിച്ച് ഓട്ടോറിക്ഷ പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

Adarsh Jacob
ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.