ETV Bharat / briefs

സുഡാനില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെയ്പ്പ്; 30 പേര്‍ കൊല്ലപ്പെട്ടു - പ്രക്ഷോഭം

ജനകീയ സര്‍ക്കാറിന് സൈന്യം അധികാരം കൈമാറണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.

സുഡാനില്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെയ്പ്പ്
author img

By

Published : Jun 4, 2019, 4:56 AM IST

ഖാര്‍ത്തൂം: സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ ‌മുപ്പത് പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സൈനിക ആസ്ഥാനത്തിന് സമീപം സമരം നടത്തിയവരെ പിരിച്ച് വിടാനാണ് സൈന്യം വെടിയുതിര്‍ത്തത്. ഭരണം ജനങ്ങള്‍ക്ക‌് വിട്ടുനല്‍കി ജനാധിപത്യം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

പ്രക്ഷോഭകര്‍ക്ക് നേരെ തിരിഞ്ഞ സൈനികരെ തടയാന്‍ ടയര്‍ കത്തിക്കുകയും ബാരിക്കേഡുകള്‍ ഉയര്‍ത്തുകയും ചെയ‌്തു. ഖാര്‍ത്തൂമിന്‍റെ പലഭാഗങ്ങളില്‍നിന്നും വലിയ രീതിയിലുള്ള പുക പടര്‍ന്നിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാർ ടയറുകള്‍ കത്തിച്ചും കല്ലുകള്‍ കൂടിയിട്ടും റോഡുകള്‍ ഉപരോധിച്ചു. സമരക്കാരെ പിരിച്ചുവിടാന്‍ സൈന്യം ബലപ്രയോഗം നടത്തിയിട്ടില്ലെന്നും മറ്റിടങ്ങളിലേക്ക‌് സമരം വ്യാപിച്ചപ്പോഴാണ‌് ഇടപെട്ടതെന്നും സൈനിക കൗണ്‍സില്‍ വക്താവ‌് അറിയിച്ചു.

ഏപ്രിലില്‍ പ്രസിഡന്‍റ് ഒമര്‍ അല്‍ ബാഷറിനെ താഴെയിറക്കിയശേഷം സൈനിക കൗണ്‍സിലാണ‌് രാജ്യം ഭരിക്കുന്നത‌്. ജനകീയ സര്‍ക്കാറിന് അധികാരം കൈമാറണമെന്ന ജനങ്ങളുടെ ആവശ്യം സൈന്യം തള്ളിയതോടെയാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.