ETV Bharat / briefs

രണ്ടാം മോദി മന്ത്രിസഭ; കുമ്മനത്തിനും കണ്ണന്താനത്തിനും സാധ്യത

അമിത് ഷാ മന്ത്രി സഭയിലേക്കില്ലെന്ന് സൂചന. പാര്‍ട്ടി ദേശീയ അധ്യക്ഷനായി തുടരും.

നരേന്ദ്രമോദി, അമിത് ഷാ
author img

By

Published : May 30, 2019, 8:50 AM IST

ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടികയായി. മോദിയും അമിത് ഷായും തമ്മിൽ നടത്തിയ മാരത്തണ്‍ ചർച്ചകൾക്കൊടുവിലാണ് മന്ത്രിമാരുടെ പട്ടികയിൽ ധാരണയായത്. അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്നാണ് സൂചന. പ്രകാശ് ജാവദേക്കർ, ധർമേന്ദ്ര പ്രധാന്‍, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, നരേന്ദ്ര തോമർ, രവിശങ്കർ പ്രസാദ്, രാജ്നാഥ് സിങ് എന്നിവർ മന്ത്രിമാരാകും. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തുടരാനാണ് സാധ്യത. കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനം വീണ്ടും മന്ത്രിയായേക്കും. സത്യപ്രതിജ്ഞ ചടങ്ങിനോട് അനുബന്ധിച്ച് കുമ്മനം രാജശേഖരൻ പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദേശീയ നേതാക്കളുടെ ക്ഷണം സ്വീകരിച്ചാണ് കുമ്മനം ഡല്‍ഹിയിലേക്ക് തിരിച്ചത്.

ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അരുൺ ജയ്റ്റ്ലി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടര്‍ന്ന് നരേന്ദ്ര മോദി അരുണ്‍ ജയ്റ്റ്ലിയെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദര്‍ശിച്ചു. ജയ്റ്റ്ലി മന്ത്രിയാകണമെന്നായിരുന്നു മോദിയുടെ ആവശ്യം. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ സുഷമ സ്വരാജും മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അജിത് ഡോവൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും.

Intro:Body:

നരേന്ദ്രമോദി മന്ത്രിസഭയിലെ അംഗങ്ങളില്‍ തീരുമാനമായി

അമിത്ഷാ നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് ഇല്ലെന്ന് സൂചന. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തുടരും. കേരളത്തിൽ നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനം വീണ്ടും മന്ത്രിയായേക്കും. 

സത്യപ്രതിജ്ഞ ഇന്ന്. ചടങ്ങ് വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലെ തുറന്ന വേദിയില്‍. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. വിദേശ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, ധര്‍മേന്ദ്ര പ്രദാന്‍, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി, നരേന്ദ്ര തോമര്‍ എന്നിവര്‍ മന്ത്രിമാരാകും.അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപേദ്ഷ്ടാവായി തന്നെ തുടരും.

കുമ്മനം രാജശേഖര്‍ പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് തിരിച്ചു. ദേശീയ നേതാക്കളുടെ ക്ഷണം സ്വീകരിച്ചാണ് കുമ്മനം ഡല്‍ഹിയിലേക്ക് പോയത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.