ETV Bharat / briefs

മലപ്പുറത്ത് ടണ്‍ കണക്കിന് അരി വെള്ളം കയറി നശിച്ചു - അരി വെള്ളം കയറി നശിച്ചു

താലൂക്കിലെ റേഷൻ വിതരണത്തിന് തടസ്സം ഉണ്ടാകില്ലെന്നും അസിസ്റ്റന്‍റ് സെയിൽസ് മാനേജർ വിപിഷ് മോഹൻ പറഞ്ഞു

മലപ്പുറത്ത് ടണ്‍ കണക്കിന് അരി വെള്ളം കയറി നശിച്ചു
author img

By

Published : Jun 19, 2019, 12:45 AM IST

മലപ്പുറം: മലപ്പുറത്ത് സിവിൽ സപ്ലൈസ് ഗോഡൗണില്‍ വെള്ളം കയറി ടണ്‍ കണക്കിന് അരി നശിച്ചു. പുത്തനത്താണി കുട്ടികളത്താണിയിൽ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് വെള്ളം കയറിയത്. റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട മുന്നൂറോളം അരിച്ചാക്കുകളാണ് നശിച്ചത്.

മലപ്പുറത്ത് ടണ്‍ കണക്കിന് അരി വെള്ളം കയറി നശിച്ചു

അധികൃതരുടെ അനാസ്ഥമൂലമാണ് ഇത്രയും അരി നശിച്ചത്. കനത്ത മഴയെ തുടർന്ന് ഗോഡൗണിന്‍റെ പിൻവശത്തുണ്ടായ വെള്ളക്കെട്ടും സൈഡ് ഭിത്തിയിലെ ഈർപ്പവും ഗോഡൗണിലേക്ക് വെള്ളമെത്താന്‍ കാരണമായി. ജൂൺ പതിമൂന്നിനാണ് ഗോഡൗണിനകത്തേക്ക് വെള്ളം ഒലിച്ചിറങ്ങുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് അരി നശിച്ചതായി കണ്ടെത്തിയത്.

ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം അനുബന്ധ നടപടികൾ സ്വീകരിക്കുമെന്നും താലൂക്കിലെ റേഷൻ വിതരണത്തിന് തടസ്സം ഉണ്ടാകില്ലെന്നും അസിസ്റ്റന്‍റ് സെയിൽസ് മാനേജർ വിപിഷ് മോഹൻ പറഞ്ഞു.

നിലവില്‍ അരിച്ചാക്കുകള്‍ താലൂക്കിലെ റേഷൻ കടകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ണ്ണമായും മാറ്റിയതിന് ശേഷമെ എത്ര ചാക്ക് അരി നശിച്ചുവെന്ന് വ്യക്തിമായി അറിയാൻ സാധിക്കു. ഗോഡൗണില്‍ വെള്ളം കണ്ടെങ്കിലും കൃത്യസമയത്ത് നീക്കം ചെയ്യാന്‍ സാധിക്കാത്തതാണ് ഇത്രയും അധികം ചാക്ക് അരി നശിക്കാന്‍ കാരണമായതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗോഡൗണുകളുടെ തറഭാഗം തറനിരത്തില്‍ നിന്ന് ആറ് അടി ഉയരത്തിൽ നിർമ്മിക്കണം എന്ന നിയമം കാറ്റില്‍ പറത്തിയാണ് ഈ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഷെഡിനകത്തേക്ക് വെള്ളം കയറാൻ ഇതും കാരണമായതായാണ് സൂചന. ഉദ്യോഗസ്ഥരുടെ വീഴ്ച്ച പരിശോധിക്കണമെന്ന ആവശ്യമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Intro:മലപ്പുറം പുത്തനത്താണി കുട്ടികളത്താണിയിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈകോ ഗോഡൗണിലെ ടൺ കണക്കിന് അരി വെള്ളം കയറി നശിച്ചു. റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട 300 ചാക്ക് അരിയാണ് വെള്ളത്തിൽ കിടന്ന് നശിച്ചത്. ഗോഡൗൺ നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് ആരോപണം.

Body:അധികൃതരുടെ ശ്രദ്ധക്കുറവിന്റെ ഫലമാണ് 300 ഓളം ചാക്ക് അരി വെള്ളം കയറി നശിക്കാൻ കാരണമായത്.

Conclusion:വലിയ സംഭരണ ശേഷിയുള്ള താലൂക്കിലെ ഏറ്റവും വലിയ ഗോഡൗണാണ് പുത്തത്താണി കുട്ടികളത്താണിയിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈകോ ഗോഡൗൺ. ഇവിടെയാണ് ഗുരുതരമായ വീഴ്ച്ചയുണ്ടായിട്ടുള്ളത്. അധികൃതരുടെ ശ്രദ്ധക്കുറവിന്റെ ഫലമാണ് 300 ഓളം ചാക്ക് അരി വെള്ളം കയറി നശിക്കാൻ കാരണമായത്. കനത്ത മഴയെ തുടർന്ന് ഗോഡൗണിന്റെ പിൻ വശത്തുണ്ടായ വെള്ളക്കെട്ടും സൈഡ് ഭിത്തിയിലെ ഈർപ്പവും കാരണമാണ് കെട്ടിടത്തിനകത്തേക്ക് മഴവെള്ളമെത്താൻ കാരണമായത്.ജൂൺ പതിമൂന്നിനാണ് ഗോഡൗണിനകത്തേക്ക് വെള്ളം ഒലിച്ചിറങ്ങുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പ്പെട്ടത്.തുടർന്ന് ഏതാനും അരിച്ചാക്കുകൾ നീക്കം ചെയ്ത് പരിശോധിച്ചതിൽ നിന്നാണ് അരിച്ചാക്കുകളുടെ താഴെത്തെ നിരയിലുള്ള ചാക്കിൽ വെള്ളം കയറിയതായി കണ്ടത്. byte മുഹമ്മദ് ചുമട്ടുതൊഴിലാളി പിന്നീട് സിവിൽ സപ്ലെയ്സ് വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മുകൾ ഭാഗത്തെ അരിച്ചാക്കുകൾ നീക്കം ചെയ്യുകയായിരുന്നു' തറയോട് ചേർന്ന് കിടക്കുന്ന ചാക്കുകളിലെ അരിയാണ് വെള്ളം കയറി നശിച്ചത്. കേടായ അരി വരും ദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം അനുബന്ധ നടപടികൾ സ്വീകരിക്കുമെന്നും താലൂക്കിലെ റേഷൻ വിതരണത്തിന് ഒരു തടസ്സവും ഉണ്ടാകില്ലെന്നും ബൈറ്റ് അസിസ്റ്റൻറ് സെയിൽസ് മാനേജർ വിപിഷ് മോഹൻ . (byte email) lഇപ്പോൾ കേടായ അരിച്ചാക്കുകൾ വേർതിരിക്കാൻ തകരാറില്ലാത്ത അരി മുഴുവനായും താലൂക്കിലെ റേഷൻ കടകളിലേക്ക് മാറ്റുന്ന പ്രവർത്തി പുരോഗമിക്കുകയാണ്, ഈ പ്രവർത്തി രണ്ട് ദിവസം കൂടി തുടരും ഇതിന് ശേഷം മാത്രമെ എത്ര ചാക്ക് അരി നശിച്ചുവെന്ന് വ്യക്തിമായി അറിയാൻ കഴിയൂ. ഈ പതിമൂന്നിന്ഗോഡൗണിലേക്ക്   വെള്ളം കണ്ടെത്തിയെങ്കിലും ഇവ നീക്കം ചെയ്യാൻ സമയമെടുത്തതും ഗുരുതരമായ വീഴ്ച്ചയാണ് ,ഇതാണ് ഇത്രയും അധികം അരിച്ചാക്കുകൾ നശിക്കാൻ കാരണമായതെന്നും ആരോപണമുയർന്നിട്ടുണ്ട്.ഒരു സൗകര്യങ്ങളുമില്ലാത്ത മുഴുവൻ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് ഒരു വർഷത്തോളമായി ഗോഡൗൺ പ്രവർത്തിക്കുന്നത്.സിവിൽ സപ്ലൈകോ ഗോഡൗണിന് അനുമതി ലഭിക്കണമെങ്കിൽ തറഭാഗം 6 അടി ഉയരത്തിൽ നിർമ്മിക്കണം എന്നാൽ കുട്ടികളത്താണിയിൽ പ്രവർത്തിക്കുന്ന ഗോഡൗണിന്റെ തറ ഒരു കല്ലിന്റെ മാത്രം ഉയരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇതും ഷെഡിനകത്തേക്ക് വെള്ളം കയറാൻ കാരണമായതായാണ് സൂചന. ഉദ്യോഗസ്ഥരുടെ വീഴ്ച്ച പരിശോധിക്കണമെന്ന ആവശ്യമായി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.