മുംബൈ: പന്ത്രണ്ടുവയസുകാരൻ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വയലിൽ കൂടി ഗൗരവ് ഒറ്റക്ക് നടക്കുമ്പോഴാണ് പുള്ളിപ്പുലി ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ വലത് കൈയ്ക്ക് പരിക്ക് പറ്റി. കുട്ടിയെ നാസിക് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിയെ ഒറ്റക്ക് നേരിട്ട കുട്ടിയെ എല്ലാവരും അഭിനന്ദിച്ചു.
ധർന, ഗോദാവരി, കടവ, നാസിക് ജില്ലകളിലെ നദീതീരങ്ങളിൽ 200 ലധികം പുള്ളിപ്പുലികൾ ഉള്ളതായി വനംവകുപ്പ് അറിയിച്ചു. സമൃദ്ധമായ വെള്ളം, ഭക്ഷണം എന്നിവ ലഭ്യമാകുന്നതിനാൽ കൃഷിയിടങ്ങളിൽ പുള്ളിപ്പുലികളുടെ എണ്ണം വർധിക്കുകയാണ്. നാസിക് ജില്ലയിലെ ജനങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങളെ കുടുക്കാൻ കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.