സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൻഡോസൾഫാൻ ദുരിതബാധിതർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തി. വിവിധ ആവശ്യങ്ങളുന്നയിച്ച് രാവിലെ പതിനൊന്ന് മണിയോടെയാണ് എൻഡോസൾഫാൻ ദുരിതബാധിതർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര ആരംഭിച്ചത്. ദുരിതബാധിതരായ കുട്ടികളേയും തോളിലേന്തി അമ്മമാര്‍ യാത്രയില്‍ പങ്കെടുത്തു. 200 മീറ്റർ ദൂരം വരെ കുട്ടികളും യാത്രയിൽ അണിചേർന്നു.

അതിനിടെ സമരക്കാർക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നാണ് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. രോഗബാധിതരായ 1905 പേരെയും ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.