കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യരെന്ന റെക്കോര്‍ഡ് എഡ്മണ്ട് ഹിലാരിക്കും ടെന്‍സിങ് നോര്‍ഗെക്കും മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കീഴടക്കിയ റെക്കോര്‍ഡിന്‍റെ അവകാശി കാമി റീത എന്ന നാല്‍പത്തൊമ്പതുകാരനാണ്. ഒന്നും രണ്ടുമല്ല, 23 തവണയാണ് കാമി എവറസ്റ്റിന്‍റെ നെറുകയിലെത്തിയത്. നേപ്പാള്‍ സോലുകുമ്പു സ്വദേശിയായ കാമിക്ക് എവറസ്റ്റ് എന്നും ഒരാവേശമാണ്. പര്‍വതാരോഹരുടെ സഹായികളെന്ന് അറിയപ്പെടുന്ന ഷേര്‍പകളിലൊരാളായ കാമിക്ക് 30 തവണയെങ്കിലും എവറസ്റ്റ് കയറിയിറങ്ങണമെന്നാണ് മോഹം. തന്‍റെ 24ാമത്തെ വയസ്സിലാണ് കാമി ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത്. കാമിയുടെ അച്ഛനും ഈ മേഖലയില്‍ കഴിവു തെളിയിച്ച വ്യക്തിയാണ്. ആല്‍പൈന്‍ ആസെന്‍റസ് എന്ന പര്‍വതാരോഹണ പരീശീലനസ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് കാമി ഇപ്പോള്‍.
ഒന്നും രണ്ടുമല്ല, കാമി ലോകത്തിന്‍റെ നെറുകയിലെത്തിയത് 23 തവണ - ടെന്‍സിങ് നോര്‍ഗെ
നേപ്പാള്‍ സോലുകുമ്പു സ്വദേശിയായ കാമിക്ക് എവറസ്റ്റ് എന്നും ഒരാവേശമാണ്.
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യരെന്ന റെക്കോര്‍ഡ് എഡ്മണ്ട് ഹിലാരിക്കും ടെന്‍സിങ് നോര്‍ഗെക്കും മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കീഴടക്കിയ റെക്കോര്‍ഡിന്‍റെ അവകാശി കാമി റീത എന്ന നാല്‍പത്തൊമ്പതുകാരനാണ്. ഒന്നും രണ്ടുമല്ല, 23 തവണയാണ് കാമി എവറസ്റ്റിന്‍റെ നെറുകയിലെത്തിയത്. നേപ്പാള്‍ സോലുകുമ്പു സ്വദേശിയായ കാമിക്ക് എവറസ്റ്റ് എന്നും ഒരാവേശമാണ്. പര്‍വതാരോഹരുടെ സഹായികളെന്ന് അറിയപ്പെടുന്ന ഷേര്‍പകളിലൊരാളായ കാമിക്ക് 30 തവണയെങ്കിലും എവറസ്റ്റ് കയറിയിറങ്ങണമെന്നാണ് മോഹം. തന്‍റെ 24ാമത്തെ വയസ്സിലാണ് കാമി ആദ്യമായി എവറസ്റ്റ് കീഴടക്കുന്നത്. കാമിയുടെ അച്ഛനും ഈ മേഖലയില്‍ കഴിവു തെളിയിച്ച വ്യക്തിയാണ്. ആല്‍പൈന്‍ ആസെന്‍റസ് എന്ന പര്‍വതാരോഹണ പരീശീലനസ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് കാമി ഇപ്പോള്‍.
https://thehimalayantimes.com/nepal/kami-rita-sherpa-scales-mt-everest-23rd-times/
Conclusion: