ETV Bharat / briefs

കടയ്ക്കൽ കൊലപാതകം; ഒന്നാം പ്രതി അറസ്റ്റില്‍ - Kollam

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍റെ പിതാവ് ശശിധരന്‍ പിള്ള നേരത്തെ അറസ്റ്റിലായിരുന്നു.

ഉണ്ണികൃഷ്ണന്‍
author img

By

Published : May 15, 2019, 5:28 PM IST

Updated : May 15, 2019, 6:10 PM IST

കൊല്ലം: കടയ്ക്കല്‍ കൊലപാതകത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. തുടയന്നൂര്‍ വെളുന്തുറ മഞ്ജു വിലാസത്തില്‍ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ണികൃഷ്ണനും പിതാവ് ശശിധരന്‍ പിള്ളയും ചേര്‍ന്ന് അയല്‍വാസിയായ രാധാകൃഷ്ണ പിള്ളയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.

കടയ്ക്കൽ കൊലപാതകം; ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ശശിധരൻ പിള്ളയെ കടയ്ക്കല്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ഉണ്ണികൃഷ്ണന് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ നിലമേല്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കടയ്ക്കല്‍ സിഐ തന്‍സീം അബ്ദുള്‍ സമദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Intro:Body:

കടയ്ക്കൽ  കൊലപാതകത്തില്‍ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.   തുടയന്നൂർ വെളുന്തറ മഞ്ജു വിലാസത്തിൽ ഉണ്ണികൃഷ്ണനാണ്  കടയ്ക്കല്‍ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു  കൊലപാതകം നടന്നത്.  വാക്കുതർക്കത്തെ തുടർന്ന് പ്രതികളായ  ശശിധരന്‍ പിള്ളയും മകൻ ഉണ്ണികൃഷ്ണനും ചേർന്ന് രാധാകൃഷ്ണ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയായിന്നു. ശശിധരൻപിള്ളയെ കടയ്ക്കൽ പൊലീസ് നേരത്തെ തന്ന  അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ മകൻ ഉണ്ണികൃഷ്ണനു വേണ്ടി പൊലീസ് വ്യാപകമായ തെരച്ചിൽ നടത്തി വരികയായിരുന്നു.  ഇന്നലെ രാത്രി പ്രതിയായ ഉണ്ണിക്യഷ്ണന്‍  നിലമേലിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കടയ്ക്കൽ സി ഐ തൻസീം അബ്ദുൽ സമദിന്‍റെ നേതൃത്വത്തിൽ പൊലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.  കൊല്ലപ്പെട്ട  രാധാകൃഷ്ണപിള്ള  ബിജെപി , ബിഎംഎസ്  പ്രവർത്തകനാണ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന്   പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ  കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കടയ്ക്കൽ പൊലീസ്  പറഞ്ഞു.

Conclusion:
Last Updated : May 15, 2019, 6:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.