ETV Bharat / briefs

ശത്രു റഡാറുകളെ കണ്ടെത്തുന്നതിനുളള ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ

അമേരിക്ക, സ്പെയിൻ, സ്വിറ്റ്സർലന്‍റ് തുടങ്ങിയ രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിക്കുന്നുണ്ട്.

ഐഎസ്ആർഒ
author img

By

Published : Mar 31, 2019, 2:15 AM IST

ഉപഗ്രഹവേദ മിസൈൽ പരീക്ഷണത്തിന് പിന്നാലെ ശത്രു റഡാറുകളെ കണ്ടെത്തുന്നതിനുള്ള സാറ്റ്ലൈറ്റ് വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നും ഏപ്രിൽ ഒന്നിനാണ് വിക്ഷേപണം .

ശത്രു റഡാറുകളെ കണ്ടെത്തുന്നതിനുള്ള എമിസാറ്റ് സാറ്റ്ലൈറ്റിന് പുറമെ അമേരിക്ക, സ്പെയിൻ, സ്വിറ്റ്സർലാന്‍റ് തുടങ്ങിയ രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങളും ഇതോടൊപ്പം വിക്ഷേപിക്കുന്നുണ്ട്. ഡിആർഡിഒ ക്ക് വേണ്ടി രൂപകൽപ്പന ചെയ്ത എമിസാറ്റിന് 436 കിലോയാണ് ഭാരം. വൈദ്യുത കാന്തിക കണങ്ങളെ പിടിച്ചെടുക്കുന്ന ഈ ഉപഗ്രഹം ശത്രു റഡാറുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ സഹായിക്കും. നിലവിൽ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ റഡാറുകളുടെ സ്ഥാനം മനസിലാക്കാറ്.

ആദ്യമായി സാധാരാണക്കാരായ ആളുകളെയും വിക്ഷേപണം കാണാൻ ഐഎസ്ആർഒ ക്ഷണിച്ചിട്ടുണ്ട്. നേരത്തെ മാർച്ച് 21 നാണ് വിക്ഷേപണം തീരുമാനിച്ചതെങ്കിലും പിന്നീട് മാറ്റിവക്കുകയായിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.