ETV Bharat / briefs

ജയിച്ചേ മതിയാകൂ! കൊല്‍ക്കത്തയും രാജസ്ഥാനും നേര്‍ക്കുനേര്‍ - rajasthan win news

ഇരു ടീമുകളും 22 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 12 തവണയും രാജസ്ഥാന്‍ റോയല്‍സ് 10 തവണയും ജയം സ്വന്തമാക്കി

ഐപിഎല്‍ ഇന്ന് വാര്‍ത്ത  കൊല്‍ക്കത്തക്ക് ജയം വാര്‍ത്ത  രാജസ്ഥാന് ജയം വാര്‍ത്ത  സുനില്‍ നരെയ്‌ന്‍ അന്തിമ ഇലവനില്‍ വാര്‍ത്ത  ipl today news  kolkatta win news  rajasthan win news  sunil narine in xi news
ഐപിഎല്‍
author img

By

Published : Apr 24, 2021, 10:35 AM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം. വാംഖഡെയില്‍ രാത്രി 7.30ന് രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. താമസിച്ചാണെങ്കിലും സഞ്ജുവിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍റെ കുതിപ്പിനായി കാത്തിരിക്കുകയാണ് മലയാളികള്‍. അതിനാല്‍ തന്നെ ഇന്നത്തെ വാംഖഡെ പോരാട്ടം മലയാളക്കരക്ക് പ്രിയപ്പെട്ടതാണ്.

നിരവധി പോരായ്‌മകളാണ് ഇരു ടീമുകള്‍ക്കും പരിഹരിക്കാനായി മുന്നിലുള്ളത്. മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ ഫോമിലേക്ക് ഉയരാത്തതാണ് പ്രധാന തിരിച്ചടി. പവര്‍ പ്ലേയില്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്‌ടമാകുന്നത് കൊല്‍ക്കത്തക്കും രാജസ്ഥാനുമാണ്. ഇതുവരെ നടന്ന മത്സരങ്ങളിലെ പവര്‍ പ്ലേയില്‍ രാജസ്ഥാന് 10ഉം കൊല്‍ക്കത്തക്ക് ഏഴും വിക്കറ്റുകളാണ് നഷ്‌ടമായത്.

തുടക്കത്തിലെ പിഴവുകള്‍ പരിഹരിക്കണം

കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ ആര്‍സിബിക്കെതിരെ 10 വിക്കറ്റിന്‍റെ പരാജയം വഴങ്ങിയ രാജസ്ഥാന്‍ പിഴവുകള്‍ പരിഹരിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ബാക്കിയുള്ളത്. സീസണ്‍ തുടക്കത്തിലെ പിഴവുകള്‍ രാജസ്ഥാന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇന്ന് വാംഖഡെയില്‍ ഇറങ്ങുമ്പോള്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഞ്ജു ശ്രമിച്ചേക്കും. മങ്ങിയ ഫോം തുടരുന്ന മനാന്‍ വോഹ്‌റക്ക് പകരം യശസ്വി ജയ്‌സ്വാളിനെയോ അനുജ് റാവത്തിനേയോ ഓപ്പണറായി പരിഗണിച്ചേക്കും.

ബാറ്റിങ്ങില്‍ സഞ്ജു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഇന്നിങ്സ് കെട്ടിപ്പടുക്കാത്തത് ഇതിനകം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കേണ്ടതും രാജസ്ഥാന്‍റെ ആവശ്യമാണ്. സീസണില്‍ പഞ്ചാബിനെതിരായ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയോടെ തകര്‍പ്പന്‍ ഇന്നിങ്‌സുമായി നിറഞ്ഞുനിന്ന സഞ്ജുവിന് പിന്നീട് നടന്ന മൂന്ന് ഐപിഎല്ലിലും അതിന്‍റെ സമീപത്ത് പോലും എത്താനായിട്ടില്ല. ക്രീസിന് മുന്നിലും പിന്നിലും നായകനെന്ന നിലയിലുമുള്ള വെല്ലുവിളികളെ സഞ്ജു എങ്ങനെ അതിജീവിക്കുമെന്നാണ് ഇനി അറിയാനുള്ളത്. സ്ഥിരത നിലനിര്‍ത്തുകയും ടീമിനെ പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തിക്കുകയും ഉള്‍പ്പെടെ വലിയ വെല്ലുവിളികളാണ് സീസണില്‍ സഞ്ജുവിന് മുന്നിലുള്ളത്. വിദേശ താരങ്ങളായ ബെന്‍ സ്റ്റോക്‌സിനെയും ജോഫ്ര ആര്‍ച്ചറെയും ലിയാം ലിവിങ്‌സ്റ്റണെയും സീസണില്‍ ഇതിനകം രാജസ്ഥാന് നഷ്‌ടമായി കഴിഞ്ഞു. പകരം ആരെന്ന ചോദ്യവും രാജസ്ഥാന്‍ ക്യാമ്പില്‍ നിന്നും ഉയരുന്നു.

ബൗളിങ്ങില്‍ ആര്‍ച്ചറുടെ അഭാവം നികത്താന്‍ രാജസ്ഥാന്‍ പ്രയാസപ്പെടുകയാണ്. ആര്‍ച്ചര്‍ക്ക് പകരം മുസ്‌തഫിക്കുര്‍ റഹ്‌മാന്‍, ചേതന്‍ സക്കറിയ, ജയദേവ് ഉനദ്‌കട്ട് എന്നിവരെയാണ് ടീം ആശ്രയിക്കുന്നത്. ബൗളിങ് ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിലെത്തിയ ക്രിസ് മോറിസ് ഇതേവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സ്‌പിന്‍ ബൗളറെന്ന നിലയില്‍ കുല്‍ദീപ് യാദവിന്‍റെ സേവനം ഇന്ന് രാജസ്ഥന്‍ പ്രയോജനപ്പെടുത്തിയേക്കും.

'ചേസിങ് പോര' ബാറ്റിങ്ങില്‍ പോരായ്‌മകള്‍

മറുഭാഗത്ത് ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് കൊല്‍ക്കത്ത. ബാറ്റിങ്ങിലെ പോരായ്‌മകളാണ് കൊല്‍ക്കത്തക്ക് വിനയാകുന്നത്. കഴിഞ്ഞ മൂന്ന് പ്രാവശ്യവും കാലിടറിയത് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്നിടത്താണ്. ചെന്നൈക്കെതിരായ അവസാന മത്സരത്തില്‍ മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ പരാജയപ്പെട്ടത് തിരിച്ചടിയായി. വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച കൊല്‍ക്കത്ത അഞ്ച് പന്ത് ശേഷിക്കെ 202 റണ്‍സെടുത്ത് കൂടാരം കയറി. ചെന്നൈക്കെതിരെ നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള മുന്‍നിരക്ക് രണ്ടക്ക സ്‌കോര്‍ കണ്ടെത്താന്‍ പോലും സാധിച്ചില്ല. മധ്യനിരയുടെ കരുത്തിലാണ് കൊല്‍ക്കത്ത പൊരുതി നിന്നത്.

അതേസമയം പാറ്റ്‌ കമ്മിന്‍സിന്‍റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തയുടെ ബൗളിങ്ങ് ഡിപ്പാര്‍ട്ടുമെന്‍റ് കരുത്തുറ്റതാണ്. കമ്മിന്‍സും, പ്രസിദ്ധ് കൃഷ്‌ണയും ചേര്‍ന്ന പേസ്‌ നിര എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. സ്‌പിന്നറെന്ന നിലയില്‍ ഷാക്കിബ് അല്‍ഹസനും വരുണ്‍ ചക്രവര്‍ത്തിയും തന്ത്രങ്ങളൊരുക്കും. സീസണില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലും രാജസ്ഥാന് വെല്ലുവിളി ഉയര്‍ത്തും.

കണക്കിലെ കളി

കടലാസിലെ കണക്കില്‍ കൊല്‍ക്കത്തക്കാണ് മുന്‍തൂക്കം. അവസാനമായി അഞ്ച് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാല് തവണയും ജയം കൊല്‍ക്കത്തക്കൊപ്പമായിരുന്നു. ഇരു ടീമുകളും 22 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്ത 12 തവണയും രാജസ്ഥാന്‍ 10 തവണയും ജയം സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.