ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്നും പ്രധാനമായും ചൈനയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ കുറയ്ക്കണമെന്ന് ബിജെപി നേതാവ് റാം മാധവ് പറഞ്ഞു. രാസവസ്തുക്കൾ, മൊബൈൽ ഫോൺ പാർട്സുകൾ തുടങ്ങിയവ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മൾ രാസവസ്തുക്കൾ, മൊബൈൽ ഫോൺ ഭാഗങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നു. അവ ഇറക്കുമതി ചെയ്യുക എന്നത് അത്യന്താപേക്ഷിതമാണോ? അവ ഇന്ത്യയിൽ നിർമിക്കാൻ കഴിയും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കണം, പ്രത്യേകിച്ചും ചൈനയിൽ നിന്നുള്ളത്’ അദ്ദേഹം പറഞ്ഞു. നമ്മൾ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ചാൽ നമ്മുടെ വികാരങ്ങൾ മാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ലഡാക് സംഘർഷത്തിൽ 20 സൈനികർ വീരമൃതു വരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിൽ കൂടുതൽ അക്രമവും ജീവഹാനിയും സംഭവിക്കാതിരിക്കാൻ അതിർത്തികളെ അതീവ ജാഗ്രതയോടെയും കരുത്തോടെയും സംരക്ഷിക്കുകയെന്നതിനാണ് സർക്കാർ ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്നും റാം മാധവ് പറഞ്ഞു.
ചൈനയിൽ നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കണമെന്ന് റാം മാധവ് - imports
നമ്മൾ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ചാൽ നമ്മുടെ വികാരങ്ങൾ മാനിക്കപ്പെടുമെന്നും റാം മാധവ്