ETV Bharat / briefs

അഭയാർഥിയായ അമ്മയ്ക്കരികില്‍ വാവിട്ട് കരയുന്ന കുരുന്നിന് വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം

റിയോ ഗ്രാൻഡ് താഴ്‌വരയിൽ യുഎസ് ബോർ‍ഡർ പട്രോൾ ഏജന്‍റ്സിന്‍റെ ചിത്രം എടുക്കുന്നതിനിടെയാണ് മൂർ അമ്മയുടെയും കുഞ്ഞിന്‍റെയും ചിത്രം പകർത്തിയത്.

വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരത്തിന് അർഹമായ ചിത്രം
author img

By

Published : Apr 12, 2019, 12:50 PM IST

യുഎസ് മെക്സിക്കൻ അതിർത്തിയിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് നിസഹായയായി കരയുന്ന കുഞ്ഞിന്‍റെ ചിത്രത്തിന് വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം. കഴിഞ്ഞ വർഷമാണ് ഗെറ്റി ഫൊട്ടോഗ്രാഫർ ജോൺ മൂർ ഈ ചിത്രമെടുത്തത്. അനധികൃതമായി യുഎസ് – മെക്സികോ അതിർത്തി കടക്കാൻ ശ്രമിച്ച ഹൊൻഡുറാൻ അമ്മ സാന്ദ്ര സാഞ്ചസും മകൾ യനേലയുമാണ് ചിത്രത്തിലുള്ളത്.

ജോൺ മൂർ പുരസ്കാരം ഏറ്റുവാങ്ങുന്നു
Photo Journalism Award  ജോൺ മൂർ  വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം  യുഎസ് ബോർ‍ഡർ പട്രോൾ  ചിത്രം  യുഎസ് മെക്സിക്കൻ അതിർത്തി  അമ്മയും കുഞ്ഞും
ജോൺ മൂർ പുരസ്കാരം ഏറ്റുവാങ്ങുന്നു

ചിത്രം കലാപത്തിന്‍റെ നേർചിത്രമാണതെന്നും അത് മനഃശാസ്ത്രപരമാണെന്നും പുരസ്കാര സമിതി പറഞ്ഞു. ചിത്രം പുറത്തുവന്ന ശേഷം അമ്മയേയും മക്കളെയും വേർപിരിക്കുന്നതിനുള്ള യുഎസിന്‍റെ തീരുമാനത്തിനെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

റിയോ ഗ്രാൻഡ് താഴ്‌വരയിൽ യുഎസ് ബോർ‍ഡർ പട്രോൾ ഏജന്‍റ്സിന്‍റെ ചിത്രം എടുക്കുന്നതിനിടെയാണ് മൂർ അമ്മയുടെയും കുഞ്ഞിന്‍റെയും ചിത്രം പകർത്തിയത്. 'അഭയാർഥികളായി അതിർത്തി കടക്കാനെത്തിയവരുടെ മുഖത്തും കണ്ണുകളിലും ഭയമാണ് എനിക്ക് കാണാൻ കഴിഞ്ഞത്. ഈ സമയം സാന്ദ്ര സാഞ്ചസും കുട്ടിയും മുന്നോട്ടുനീങ്ങി. അവരെ പൊലീസ് പരിശോധിച്ചുകൊണ്ടിരുന്നു. ആ നിമിഷമാണ് എനിക്ക് വിലപ്പെട്ട ഈ ചിത്രം ലഭിച്ചത്' വേൾഡ് പ്രസ് ഫോട്ടോ പുരസ്കാരം സ്വീകരിച്ച ശേഷം മൂർ പറഞ്ഞു.

Intro:Body:

https://www.ndtv.com/world-news/john-moore-photo-of-yalena-crying-honduran-toddler-at-us-border-wins-world-press-photo-award-2021811?pfrom=home-topstories

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.