ETV Bharat / briefs

ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞു - ഐസിസി ചെയര്‍മാന്‍ വാര്‍ത്ത

2016 മുതല്‍ 2020 വരെ രണ്ട് ടേമുകളിലായി ഐസിസിയുടെ ചെയര്‍മാന്‍ പദവിയില്‍ ഇരുന്നതിന് ശേഷമാണ് ശശാങ്ക് മനോഹര്‍ സ്ഥാനം ഒഴിയുന്നത്.

icc chairman news shashank manohar news ഐസിസി ചെയര്‍മാന്‍ വാര്‍ത്ത ശശാങ്ക് മനോഹര്‍ വാര്‍ത്ത
ശശാങ്ക് മനോഹര്‍
author img

By

Published : Jul 1, 2020, 8:09 PM IST

ദുബായ്: ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജ താല്‍ക്കാലിക ചെയര്‍മാനായി തുടരും. പുതിയ ചെയര്‍മാന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ അടുത്ത ആഴ്‌ച ഐസിസി ബോര്‍ഡ് യോഗം നടക്കുമെന്നാണ് സൂചന.

തുടര്‍ച്ചയായി രണ്ട് ടേം ചെയര്‍മാന്‍ സ്ഥാനത്ത് പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ശശാങ്ക് മനോഹര്‍ സ്ഥാനമൊഴിഞ്ഞത്. ഐസിസിയെ മികച്ച രീതിയില്‍ നയിച്ചതിനും സേവനങ്ങള്‍ക്കും നന്ദി പറയുന്നതായി ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജി പറഞ്ഞു. 2016ലാണ് ശശാങ്ക് മനോഹര്‍ ഐസിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരുന്നത്. 2018ല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. 2008-11 കാലഘട്ടത്തില്‍ ബിസിസിഐ പ്രസിഡന്‍റായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.