മലപ്പുറം: മലപ്പുറം തിരൂരിൽ മയക്കുമരുന്നുമായി കോട്ടക്കൽ സ്വദേശി അറസ്റ്റിൽ. മുന്തിയ ഇനം എംഡിഎംഎ യുമായി പാണ്ഡമംഗലം സ്വദേശി സുബിത്ത് ആണ് തിരൂർ എക്സൈസിന്‍റെ പിടിയിലായത്. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പിഎൽ ബിനുകുമാർ ഇയാളിൽ നിന്ന് 900 മില്ലി ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കഴിഞ്ഞ ദിവസം തിരൂർ നഗരത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന പാർട്ടി നടന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിൽ തിരൂർ തൃക്കണ്ടിയൂർ സ്വദേശി ഇ ശ്രീധരൻ എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും എംഡിഎംഎ, ഹഷിഷ്, കഞ്ചാവ് എന്നിവയും എക്സൈസ് പിടിച്ചെടുത്തിരുന്നു.
എക്സൈസ് ഓഫീസർമാരായ പികെ സുരാജ്, കെഎം ബാബുരാജ്, പ്രകാശ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ എകെ പ്രകാശൻ, ധനേഷ്, ദിദിൻ, മുഹമ്മദ് അലി, കെ കണ്ണൻ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രകാശിനി, സ്മിതാ കെ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.