ETV Bharat / briefs

മലങ്കര ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി

author img

By

Published : Apr 7, 2019, 12:57 PM IST

വൈദ്യുതി ഉത്പാദനം വർധിപ്പിച്ചതോടെ മലങ്കര ഡാമിലേക്ക് വെള്ളം കൂടുതലായി ഒഴുകിയെത്തുകയും ജലനിരപ്പ് 41.94 മീറ്ററായി ഉയരുകയും ചെയ്തു. ഇതാണ് ഷട്ടറുകൾ ഉയർത്താൻ കാരണം.

മലങ്കര ഡാം

മലങ്കര ജലസംഭരണിയിൽ വെള്ളത്തിന്‍റെ അളവ് ഇന്നലെ വൈകിട്ട് 41.98 മീറ്ററായി ഉയർന്നു. കടുത്ത വേനലിൽ വൈദ്യുതി ഉപഭോഗം ഉയർന്നതിനെ തുടർന്ന് മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള ഉത്പാദനം പരമാവധിയിലെത്തി. ഇതേ തുടർന്ന് മൂലമറ്റം പവർ ഹൗസിൽ നിന്നും പുറംതള്ളുന്ന വെള്ളത്തിന്‍റെ അളവ് ക്രമാതീതമായതിനാലാണ് ജലസംഭരണിയിൽ വെള്ളത്തിന്‍റെ അളവ് ഉയർന്നത്. മലങ്കരയിൽ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. മൂന്നും നാലും ഷട്ടറുകള്‍ 15 സെന്‍റിമീറ്റർ വീതം ഉയർത്തിയാണ് തൊടുപുഴയാറ്റിലേക്ക് വെള്ളം ഒഴുക്കി വിടുന്നത്. കടുത്ത വേനലിൽ ഏതാനും മാസങ്ങളായി ഡാമിന്‍റെ ഇടത് കനാലിലൂടെയും വലത് കനാലിലൂടെയും വെള്ളം ഒഴുക്കി വിടുന്നുണ്ട്. ഇടവെട്ടി ഭാഗത്തേക്കുള്ള കനാൽ റോഡ് ഇടിഞ്ഞ് താഴ്ന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് മൂലം വളരെക്കുറച്ച് വെള്ളമാണ് തുറന്നു വിടുന്നത്. ഇതും ഡാമിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമായി.

Intro:Body:

മലങ്കര ഡാമിന്റെ  ഷട്ടറുകൾ ഉയർത്തും. ജലനിരപ്പുയർന്നതിനാൽ മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.   പതിനഞ്ച് സെന്റിമീറ്റർ വീതമാണ് ഉയർത്തുക.        ഡാമിന്റെ സംഭരണ ശേഷി 42 മീറ്ററാണ്.  ഇടുക്കി ഡാമിന്റെ  മൂലമറ്റം പവർ ഹൗസിലെ  വൈദ്യുതോത്പാദനം വർധിപ്പിച്ചിരിക്കുകയാണ്.  വൈദ്യുതി ഉത്പാദനം വർധിപ്പിച്ചതോടെ മലങ്കര ഡാമിലേക്ക് വെള്ളം കൂടുതലായി ഒഴുകിയെത്തുകയും ജലനിരപ്പ് 41.94 മീറ്ററായി ഉയരുകയും ചെയ്തു. മലങ്കര മിനി പവർ ഹൗസിലെ മൂന്ന് ജനറേറ്ററുകളിൽ രണ്ടെണ്ണം പ്രവർത്തനരഹിതമാണ്.    അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വലതുകര മെയിൻ കനാലിലേക്കുള്ള നീരൊഴുക്കും നിർത്തിവെച്ച സാഹചര്യത്തിലാണ് ഷട്ടറുകളുയർത്താൻ തീരുമാനിച്ചത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.