ETV Bharat / briefs

കമ്പ്യൂട്ടര്‍ ബാബക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കല്‍ നോട്ടീസ് - Election Commission

വര്‍ഗീയ വികാരം ഇളക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി

കമ്പ്യൂട്ടര്‍ ബാബ
author img

By

Published : May 9, 2019, 11:40 PM IST

ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ കമ്പ്യൂട്ടര്‍ ബാബക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ് വിജയ് സിംഗിന് വേണ്ടി വര്‍ഗീയ വികാരം ഇളക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയതിനാണ് നടപടി. ബി ജെ പി നല്‍കിയ പരാതിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. സംഭവത്തില്‍ 24 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍റെ നിര്‍ദ്ദേശം. ദിഗ് വിജയ് സിംഗിന്‍റെ വിജയത്തിനായി കമ്പ്യൂട്ടര്‍ബാബയുടെ നേതൃത്വത്തില്‍ നടത്തിയ യാഗം നേരത്തെ വിവാദമായിരുന്നു. മധ്യപ്രദേശില്‍ ശിവ് രാജ് ചൗഹാന്‍റെ ബി ജെ പി മന്ത്രിസഭയില്‍ മന്ത്രി പദവി ഉണ്ടായിരുന്ന അഞ്ച് സന്ന്യാസിമാരിലൊരാളായിരുന്നു നാംദ്യോ ദാസ് ത്യാഗി എന്ന കമ്പ്യൂട്ടര്‍ ബാബ. എന്നാല്‍ പിന്നീട് ബി ജെ പി യില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചുവടു മാറുകയായിരുന്നു.

Intro:Body:

ഡല്‍ഹി:സ്വയം പ്രഖ്യാപിത ആൾ ദൈവം കമ്പ്യൂട്ടർ ബാബയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാരണം കാണിക്കൽ നോട്ടീസ്.  ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന് വേണ്ടി വർഗീയ വികാരം ഇളക്കുന്നതരത്തിൽ പ്രചാരണം നടത്തിയെന്ന് കാണിച്ച്  ബിജെപി നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി.

സംഭവത്തിൽ 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിൽ നിർദ്ദേശിക്കുന്നു. ദിഗ് വിജയ് സിംഗിന്‍റെ വിജയത്തിനായി കമ്പ്യൂട്ടർ ബാബ നടത്തിയ യാഗം  നേരെത്തെ വിവാദമായിരുന്നു.

മധ്യപ്രദേശിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ശിവ് രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ കാലത്ത് മന്ത്രി പദവി ഉണ്ടായിരുന്ന സന്യാസിയാണ് കമ്പ്യൂട്ടർ ബാബ. എന്നാൽ രാമക്ഷേത്രമടക്കമുള്ള വിഷയത്തിൽ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് കമ്പ്യൂട്ടർ ബാബ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ് വിജയ് സിംഗിന്‍റെ പാളയത്തിലെത്തിയത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.