തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ വികസ്വന സ്വപ്നങ്ങളുടെ ചിറകരിയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. വികസനകാര്യങ്ങളില്‍ കേന്ദ്രം സംസ്ഥാനത്തെ തഴയുന്നു. ഏയിംസും റെയില്‍വേ സോണും അര്‍ഹതപ്പെട്ട വിഹിതവും കേരളത്തിന് അനുവദിച്ചില്ല. അതീവ പ്രാധാന്യമുള്ള ദേശീയ പാത വികസനത്തില്‍ പോലും കേന്ദ്രം ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുകയാണ്.
വികസനത്തില്‍ കേന്ദ്രം കേരളത്തെ തഴയുന്നു: രൂക്ഷ വിമർശനവുമായി പിണറായി - മുഖ്യമന്ത്രി
പ്രതിസന്ധിയിൽ പോലും കേരളത്തെ കേന്ദ്രം സഹായിച്ചില്ല. വികസനം തടയുന്നത് നാടിന് ബാധ്യതയെന്നും പിണറായി