തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ കുറിച്ച് വസ്തുതാവിരുദ്ധമായ പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി ഒരു ആര്‍എസ്എസ് പ്രചാരകനായി മാറരുത്. ദൈവത്തിന്‍റെ പേരു പറഞ്ഞതിന് ഒരാളുടെ പേരിലും കേസെടുത്തിട്ടില്ല. ഇത്തരത്തില്‍ കേസെടുത്ത ഒരാളുടെയെങ്കിലും പേര് ചൂണ്ടിക്കാട്ടാനാകുമോയെന്നും പിണറായി ചോദിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതത്തിന്‍റെ പേരിലുള്ള അക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് സംരക്ഷണം ലഭിക്കും. എന്നാല്‍ കേരളത്തില്‍ ഇത് നടക്കില്ല. അടുക്കളയില്‍ സൂക്ഷിച്ച ഭക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് കൊലപാതകം നടന്നു. രാജ്യമൊട്ടാകെ അതിനെതിരെ പ്രതികരിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ നാക്ക് അനങ്ങിയോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ലാവ്ലിന്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ തന്നെ പ്രതിയാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. റഫേലില്‍ പ്രതിസ്ഥാനത്തുള്ള മോദിയ്ക്ക് ഒരക്ഷരം പോലും പറയാന്‍ കഴിഞ്ഞില്ലെന്നും പിണറായി പറഞ്ഞു. പ്രളയത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് ഉന്നയിക്കുന്ന പ്രധാനമന്ത്രി കേരളത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ മുടക്കിയത് പകപോക്കല്‍ മനോഭാവം കൊണ്ടാണ്. നമ്പി നാരായണനെക്കുറിച്ച് മോദി പറഞ്ഞത് നമ്പി നാരായണനെ അധിക്ഷേപിച്ച സെന്‍കുമാറിനെ ഒപ്പമിരുത്തിയാണ്. ഇത് ബിജെപിയുടെ ഇരട്ടത്താപ്പിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പിണറായി വ്യക്തമാക്കി.
മോദി ആര്‍എസ്എസ് പ്രചാരകനാകരുത്: പിണറായി വിജയൻ
ലാവ്ലിന്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ തന്നെ പ്രതിയാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. റഫേലില്‍ പ്രതിസ്ഥാനത്തുള്ള മോദിയ്ക്ക് ഒരക്ഷരം പോലും പറയാന്‍ കഴിഞ്ഞില്ലെന്നും പിണറായി.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ കുറിച്ച് വസ്തുതാവിരുദ്ധമായ പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി ഒരു ആര്‍എസ്എസ് പ്രചാരകനായി മാറരുത്. ദൈവത്തിന്‍റെ പേരു പറഞ്ഞതിന് ഒരാളുടെ പേരിലും കേസെടുത്തിട്ടില്ല. ഇത്തരത്തില്‍ കേസെടുത്ത ഒരാളുടെയെങ്കിലും പേര് ചൂണ്ടിക്കാട്ടാനാകുമോയെന്നും പിണറായി ചോദിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതത്തിന്‍റെ പേരിലുള്ള അക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് സംരക്ഷണം ലഭിക്കും. എന്നാല്‍ കേരളത്തില്‍ ഇത് നടക്കില്ല. അടുക്കളയില്‍ സൂക്ഷിച്ച ഭക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് കൊലപാതകം നടന്നു. രാജ്യമൊട്ടാകെ അതിനെതിരെ പ്രതികരിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ നാക്ക് അനങ്ങിയോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ലാവ്ലിന്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ തന്നെ പ്രതിയാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. റഫേലില്‍ പ്രതിസ്ഥാനത്തുള്ള മോദിയ്ക്ക് ഒരക്ഷരം പോലും പറയാന്‍ കഴിഞ്ഞില്ലെന്നും പിണറായി പറഞ്ഞു. പ്രളയത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് ഉന്നയിക്കുന്ന പ്രധാനമന്ത്രി കേരളത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ മുടക്കിയത് പകപോക്കല്‍ മനോഭാവം കൊണ്ടാണ്. നമ്പി നാരായണനെക്കുറിച്ച് മോദി പറഞ്ഞത് നമ്പി നാരായണനെ അധിക്ഷേപിച്ച സെന്‍കുമാറിനെ ഒപ്പമിരുത്തിയാണ്. ഇത് ബിജെപിയുടെ ഇരട്ടത്താപ്പിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പിണറായി വ്യക്തമാക്കി.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ കുറിച്ച് അസത്യവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി ഒരു ആര്‍എസ്എസ് പ്രചാരകനായി മാറരുത്. കേരളത്തെ കുറിച്ച് കള്ളം പറഞ്ഞ് നടക്കുന്നു. ദൈവത്തിന്റെ പേര് പറഞ്ഞതിന് ഒരാളുടെ പേരിലും കേരളത്തില്‍ കേസെടുത്തിട്ടില്ലെന്നും അക്രമം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതത്തിന്റെ പേര് പറഞ്ഞ് അക്രമം നടത്തുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മിണ്ടാതിരിക്കും. എന്നാല്‍ കേരളത്തിലും അങ്ങനെ ആവണമെന്ന് പറഞ്ഞാല്‍ നടപ്പാവില്ലെന്നും പിണറായി പറഞ്ഞു.
വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച ഭക്ഷണത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടന്നു. രാജ്യമാകെ അതിനെതിരെ പ്രതികരിച്ചു. ഏതെങ്കിലും ഘട്ടത്തില്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയില്‍ നിങ്ങളുടെ നാക്കനങ്ങിയോ എന്നും പിണറായി ചോദിച്ചു. അക്രമികള്‍ക്കെതിരെ അര അക്ഷരം പോലും മിണ്ടിയില്ല താങ്കള്‍.
രാജ്യത്തിന്റെ ഭരണഘടനയെ മാനിക്കാത്തത് കൊണ്ടാണ് നിങ്ങള്‍ക്കും കൂടെയുള്ളവര്‍ക്കും അങ്ങനെയൊരു നിലാപട് സ്വീകരിക്കുന്നതെന്നും പിണറായി പറഞ്ഞു.
കോടതി കുറ്റവിമുക്തനാക്കിയ തന്നെ പ്രതിയാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. റഫാലില്‍ പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് ഒരക്ഷരം പറയാന്‍ കഴിഞ്ഞില്ലെന്നും പിണറായി പറഞ്ഞു.
Conclusion: