ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദ്ദനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മോത്തിബാഗില്‍ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് നേരെ ആക്രമണമുണ്ടായത്. കേജ്രിവാള്‍ റോഡ് ഷോയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ വാഹനത്തിലേക്ക് ചാടിക്കയറിയ യുവാവ് അരവിന്ദ് കേജ്രിവാളിന്‍റെ മുഖത്തടിക്കുകയായിരുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തെ ആംആദ്മിപാര്‍ട്ടി അപലപിച്ചു. ഡല്‍ഹി പൊലീസ് സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ആംആദ്മിപാര്‍ട്ടി ആരോപിച്ചു.
തെരഞ്ഞെടുപ്പ് റാലിക്കിടെ അരവിന്ദ് കെജ്രിവാളിന് മര്‍ദ്ദനം - അരവിന്ദ് കെജ്രിവാൾ
മോത്തിബാഗില്‍ റോഡ് ഷോയ്ക്കിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം.
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദ്ദനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മോത്തിബാഗില്‍ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് നേരെ ആക്രമണമുണ്ടായത്. കേജ്രിവാള്‍ റോഡ് ഷോയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ വാഹനത്തിലേക്ക് ചാടിക്കയറിയ യുവാവ് അരവിന്ദ് കേജ്രിവാളിന്‍റെ മുഖത്തടിക്കുകയായിരുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രമണത്തെ ആംആദ്മിപാര്‍ട്ടി അപലപിച്ചു. ഡല്‍ഹി പൊലീസ് സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ആംആദ്മിപാര്‍ട്ടി ആരോപിച്ചു.
https://www.ndtv.com/india-news/chief-minister-arvind-kejriwal-slapped-by-a-man-during-roadshow-in-delhi-report-2032969?pfrom=home-topscroll
Conclusion: