ETV Bharat / briefs

ദുരിതം നിറച്ച് ആര്യങ്കോട്- പെരുങ്കടവിള റോഡ്; പ്രതിഷേധവുമായി നാട്ടുകാർ - വെള്ളറട

റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ച് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്

raod
author img

By

Published : Jun 4, 2019, 10:18 AM IST

Updated : Jun 4, 2019, 2:03 PM IST

നെയ്യാറ്റിന്‍കര: ആര്യങ്കോട്- പെരുങ്കടവിള റോഡിന്‍റെ ശോച്യാവസ്ഥക്ക് നേരെ കണ്ണടച്ച് അധികൃതർ. വെള്ളറട, ഒറ്റശേഖരമംഗലം, ആര്യങ്കോട്, പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലൂടെയുള്ള സഞ്ചാരം കാല്‍നടയാത്രക്കാര്‍ക്ക് പോലും ദുസ്സഹമായിരിക്കുകയാണ്. ഇളകിമാറിയും കുഴികള്‍ നിറഞ്ഞും തകര്‍ന്നു കിടക്കുന്ന റോഡില്‍ മഴക്കാലം തുടങ്ങിയതോടെ അപകടങ്ങളും വര്‍ധിച്ചിരിക്കുന്നു. വെള്ളറട മുതൽ ആര്യങ്കോട് വരെയുള്ള 13 കിലോമീറ്ററും പെരുങ്കടവിള മുതൽ അമരവിള വരെയുള്ള 10 കിലോമീറ്ററും റബറൈസ്ഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ടെങ്കിലും ആര്യങ്കോട്- പെരുങ്കടവിള റോഡിനോടുള്ള അധികൃതരുടെ അവഗണന ഇപ്പോഴും തുടരുകയാണ്. റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിച്ച് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആര്യങ്കോട്- പെരുങ്കടവിള റോഡിലെ ദുരിതയാത്ര

ആര്യങ്കോട് വില്ലേജ് ഓഫീസ്, സിഡിഎസ് ഓഫീസ്, ആരോഗ്യ കേന്ദ്രം, ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയവ റോഡിന്‍റെ സമീപത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ ദിനംപ്രതി നിരവധി യാത്രക്കാരാണ് റോഡിനെ ആശ്രയിച്ചിരിക്കുന്നത്. ടാറുകൾ ഇളകിമാറിയതോടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന യാത്രക്കാര്‍ക്കും നേരെ കരിങ്കല്ല് ചീളുകളും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഓടകളുടെ അഭാവത്തിൽ മഴ വെള്ളം വീണ് വലുതായിക്കൊണ്ടിരിക്കുന്ന കുഴികളും റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമാക്കുന്നു. അധികൃതരുടെ അനാസ്ഥ തുടരുകയാണെങ്കില്‍ പിഡബ്ല്യുഡി ഓഫീസിനുമുന്നിൽ ഉൾപ്പെടെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനിരിക്കുകയാണ് നാട്ടുകാര്‍.

ആര്യങ്കോട് പെരുങ്കടവിള റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് നേരെ കണ്ണടച്ച് അധികൃതർ

വെള്ളറട, ഒറ്റശേഖരമംഗലം, ആര്യങ്കോട്,  പെരുങ്കടവിള ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട്  വെള്ളറട നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്ന ഈ റോഡിലെ ആര്യങ്കോട് മുതൽ
പെരുങ്കടവിള വരെയുള്ള 5 കിലോമീറ്റർ ആണ് കാൽനടക്കാർക്ക് പോലും ദുസ്സഹമായി തീർന്നിരിക്കുന്നത്.
ടാറുകൾ ഇളകിമാറി  കുണ്ടും കുഴിയുമായി കിടക്കുന്ന ഈ റോഡിൽ മഴ സമയത്ത് അപകടങ്ങൾ  കൂടുതലാണ്.
ഗ്രാമങ്ങളെയും പട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിൽ വെള്ളറട മുതൽ ആര്യൻകോട് വരെയുള്ള 13 കിലോമീറ്ററും പെരിങ്കടവിള മുതൽ അമരവിള വരെയുള്ള 10 കിലോമീറ്ററും റബറൈസ്ഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യ മിക്കിയിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ ഉള്ള ആര്യൻകോട് കുറ്റ്യാണിക്കാട് കീഴാറൂർ,  പെരുങ്കടവിള തുടങ്ങിയ പ്രദേശങ്ങളാണ് അധികൃതർ അവഗണിച്ച് ഇട്ടിരിക്കുന്നത് .
ആര്യങ്കോട് വില്ലേജ് ഓഫീസ്, സിഡിഎസ് ഓഫീസ് എസ്, ആരോഗ്യ കേന്ദ്രം, ഹയർ സെക്കൻഡറി സ്കൂൾ എന്നിവ ഈ റോഡിൻറെ വക്കത്ത് സ്ഥിതി ചെയ്യുമ്പോഴും ടാറുകൾ പൂർണമായി ഇളകി മാറിയ റോഡിൻറെ പുതു നിർമ്മാണത്തെക്കുറിച്ച് അധികൃതർ ഇനിയും ആലോചിച്ചിട്ടില്ല ത്രെ. വാഹനങ്ങളുടെ ടയറിന്റെ അടിയിൽപ്പെട്ട് തെന്നിമാറി പതിക്കുന്ന റോഡിലെ കരിങ്കൽ കഷ്ണങ്ങൾ വഴി യാത്രക്കാർക്കും വ്യാപാരികൾക്കും ഇവിടെ ഭീഷണി ഉയർത്തുകയാണ്.

ഓടകളുടെ അഭാവത്തിൽ മഴ വെള്ളം വീണ്  വലുതായിക്കൊണ്ടിരിക്കുന്ന റോഡിലെ കുഴികൾ ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ മരണ കിണറുകളാണ്.
അടിയന്തരമായി റോഡിൻറെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ പിഡബ്ല്യുഡി ഓഫീസിനുമുന്നിൽ ഉൾപ്പെടെ പ്രതിഷേധപരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ

ദൃശ്യങ്ങൾ FTP : Aryankodu Road @ NTA 4 6 9

ബൈറ്റ്: ജി .രാജശേഖരൻ നായർ (വഴി യാത്രികൻ)

പി. മനോജ് കുമാർ (പ്രദേശവാസി)

Sent from my Samsung Galaxy smartphone.
Last Updated : Jun 4, 2019, 2:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.