ETV Bharat / briefs

അനധികൃത ഡാം നിർമാണം; ചൈനക്കും പാകിസ്ഥാനുമെതിരെ പാക് അധിനിവേശ കശ്മീർ

author img

By

Published : Jul 7, 2020, 11:45 AM IST

#SaveRiversSaveAJK എന്ന ഹാഷ്‌ടാഗിനൊപ്പം ട്വിറ്റർ ട്രെൻഡിൽ സോഷ്യൽ മീഡിയ കാമ്പെയ്‌നും ആരംഭിച്ചു. പാകിസ്ഥാനും ചൈനയും തമ്മിലുള്ള തർക്ക പ്രദേശത്തെ നദി കരാർ ഏത് നിയമപ്രകാരം ആണെന്ന് പ്രതിഷേധക്കാർ ചോദിച്ചു.

Anti-China protests held in PoK protests held in PoK against illegal construction of dams UN Security Council resolutions SaveRiversSaveAJK Neelum Jhelum Kohala Hydropower projects. China Pakistan Economic Corridor China Three Gorges Corporation #SaveRiversSaveAJK സോഷ്യൽ മീഡിയ കാമ്പെയ്‌നും നദികളിൽ അനധികൃതമായി ഡാമുകൾ ചൈനക്കും പാകിസ്ഥാനുമെതിരെ പാകിസ്താൻ അധിനിവേശ കശ്മീരിൽ പ്രതിഷേ
അനധികൃത ഡാം നിർമാണം; ചൈനക്കും പാകിസ്ഥാനുമെതിരെ പാക് അധിനിവേശ കശ്മീർ

ഇസ്ലാമാബാദ്: നദികളിൽ അനധികൃതമായി ഡാമുകൾ നിർമ്മിക്കുന്നതിനെതിരെ ചൈനക്കും പാകിസ്ഥാനുമെതിരെ പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ പ്രതിഷേധം. നീലം-ജെലും, കൊഹാല ജലവൈദ്യുത പദ്ധതികളുടെ അനധികൃത നിർമാണത്തെ അപലപിച്ച് നാട്ടുകാർ പ്രതിഷേധ റാലി നടത്തി. ഡാമുകൾ മൂലമുണ്ടായ പാരിസ്ഥിതിക ആഘാതം പ്രതിഷേധക്കാർ ഉയർത്തിക്കാട്ടി.

#SaveRiversSaveAJK എന്ന ഹാഷ്‌ടാഗിനൊപ്പം ട്വിറ്റർ ട്രെൻഡിൽ സോഷ്യൽ മീഡിയ ക്യാമ്പയിനും ആരംഭിച്ചു. പാകിസ്ഥാനും ചൈനയും തമ്മിലുള്ള തർക്ക പ്രദേശത്തെ നദി കരാർ ഏത് നിയമപ്രകാരം ആണെന്ന് പ്രതിഷേധക്കാർ ചോദിച്ചു. നദികൾ കൈവശപ്പെടുത്തി പാകിസ്ഥാനും ചൈനയും യുഎൻ സുരക്ഷാ സമിതിയുടെ പ്രമേയങ്ങൾ ലംഘിക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. പദ്ധതി അവസാനിപ്പിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

2.4 ബില്യൺ ഡോളർ ചെലവിൽ 1,124 മെഗാവാട്ട് ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനായി ചൈനീസ് കമ്പനിയും പാകിസ്ഥാൻ, ചൈന സർക്കാരുകളും തമ്മിൽ അടുത്തിടെ ത്രിപാർട്ടൈറ്റ് കരാർ ഒപ്പുവച്ചിരുന്നു. ചൈന പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ (സി‌പി‌ഇസി) ന്റെ കീഴിൽ നദിയിൽ നിർമ്മിക്കുന്ന ജലവൈദ്യുത നിലയം ചൈന ത്രീ ഗോർജസ് കോർപ്പറേഷന്‍റെ (സിടിജിസി) അനുബന്ധ സ്ഥാപനമായ കൊഹാല ഹൈഡ്രോപവർ കമ്പനി ലിമിറ്റഡിന് (കെ‌എച്ച്‌സി‌എൽ) നൽക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.