ETV Bharat / briefs

88 വന്‍കിട സംരംഭങ്ങള്‍; സ്ത്രീകളെ സാമ്പത്തികമായി ശാക്‌തീകരിക്കാൻ പദ്ധതികള്‍ - മഹിള സമ്മാന്‍ സേവിങ്സ്

ആയിര കണക്കിന് സ്‌ത്രീകളെ അംഗങ്ങളാക്കി വന്‍കിട ഉത്‌പാദന സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

budget session 2023  Union Budget 2023  Budget 2023 Live  കേന്ദ്ര ബജറ്റ് 2023  നിര്‍മല സീതാരാമന്‍  നിര്‍മല സീതാരാമന്‍ ബജറ്റ് 2023  ബജറ്റില്‍ സ്‌ത്രീ ശാക്തീകരണത്തിനുള്ള വകയിരുത്തല്‍  സ്‌ത്രീ ശാക്തീകരണം
സ്‌ത്രീകളുടെ 88 വന്‍കിട സംരംഭങ്ങള്‍
author img

By

Published : Feb 1, 2023, 12:14 PM IST

Updated : Feb 1, 2023, 2:53 PM IST

സ്‌ത്രീകള്‍ക്ക് സാമ്പത്തിക ശാക്‌തീകരണം

ന്യൂഡല്‍ഹി: സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനം. സ്ത്രീകളെ സാമ്പത്തികമായി ശാക്‌തീകരിക്കാനുള്ള പദ്ധതികളാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. സ്‌ത്രീകളുടെ 88 വന്‍കിട ഉത്‌പാദന സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ആയിരക്കണക്കിന് സ്‌ത്രീകളെ അംഗങ്ങളാക്കി സംരംഭം ആരംഭിക്കാനാണ് തീരുമാനം. മഹിള സമ്മാന്‍ സേവിങ്സ് പത്ര എന്ന പേരില്‍ വനിതകള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിക്കും. 2025 മാർച്ച് വരെ രണ്ട് വർഷത്തേക്ക് സ്‌ത്രീകളുടെ പേരില്‍ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ് പദ്ധതി.

പദ്ധതിയില്‍ രണ്ടു വര്‍ഷത്തേക്ക് നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭിക്കും. കൂടാതെ അതിവേഗ വായ്‌പ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി.

ദീൻദയാൽ അന്തോദാദ്യ യോജന (ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം) യിലൂടെ 81 ലക്ഷം സ്വയം സഹായ സംഘങ്ങൾ സ്ത്രീകളെ അണിനിരത്തിയതായി നിര്‍മല സീതാരാമന്‍ പറഞ്ഞു. സാമ്പത്തിക ശാക്തീകരണത്തിന്‍റെ അടുത്ത ഘട്ടത്തിലെത്താന്‍ ഈ ഗ്രൂപ്പുകളെ സഹായിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

Last Updated : Feb 1, 2023, 2:53 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.