ഇസ്ലാമാബാദ്: കൊവിഡ് സാഹചര്യത്തില്‍ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടര്‍ന്ന് പാകിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന 114 ഇന്ത്യൻ പൗരന്മാരെ ജൂലൈ ഒമ്പതിന് തിരിച്ചയക്കും. അട്ടാരി-വാഗ അതിർത്തി വഴിയാണ് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുകയെന്ന് പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാനിൽ കുടുങ്ങിയ 700 ഓളം ഇന്ത്യൻ പൗരന്മാരെ അട്ടാരി-വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചിരുന്നു. ആവശ്യമായ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടർന്ന് ജൂൺ 25,26,27 തിയതികളിലാണ് ഇവരെ തിരിച്ചെത്തിച്ചത്. മതപരമായ ചടങ്ങുകൾ നിറവേറ്റാനും ബന്ധുക്കളെ സന്ദർശിക്കാനുമായി പാകിസ്ഥാനിലെത്തിയ നിരവധി ഇന്ത്യൻ പൗരന്മാർ ലോക്ക്‌ഡൗണിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ കുടുങ്ങിയിരുന്നു.
പാകിസ്ഥാനിൽ കുടുങ്ങിയ 114 ഇന്ത്യക്കാരെ അട്ടാരി-വാഗ അതിർത്തിയിലൂടെ തിരിച്ചയക്കും
പാകിസ്ഥാനിൽ കുടുങ്ങിയ 700 ഓളം ഇന്ത്യൻ പൗരന്മാരെ അട്ടാരി-വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചിരുന്നു. ആവശ്യമായ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകൾ പിന്തുടർന്ന് ജൂൺ 25,26,27 തിയതികളിലാണ് ഇവരെ തിരിച്ചെത്തിച്ചത്