ETV Bharat / state

സംസ്ഥാനത്ത് 5440 പേര്‍ക്ക് കൂടി കൊവിഡ് - പോസിറ്റീവ് കേസുകൾ കേരളം

covid positive cases kerala  kerala covid latest news  കൊവിഡ് കേരളം  കേരളം കൊവിഡ്  പോസിറ്റീവ് കേസുകൾ കേരളം  ovid positive cases
കൊവിഡ്
author img

By

Published : Nov 8, 2020, 6:01 PM IST

Updated : Nov 8, 2020, 7:38 PM IST

17:38 November 08

6,853 രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആയി

covid positive cases kerala  kerala covid latest news  കൊവിഡ് കേരളം  കേരളം കൊവിഡ്  പോസിറ്റീവ് കേസുകൾ കേരളം  ovid positive cases
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകൾ പരിശോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 5440 പേര്‍ക്ക് കൂടി കൊവിഡ്. ഇതിൽ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4,699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 6,853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 81,823 പേരാണ് ഇനി ചികിത്സയിലുള്ളത്. 4,02,477 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,798 സാമ്പിളുകൾ പരിശോധിച്ചു. 24 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1692 ആയി.

കൊവിഡ് ബാധിച്ച് മരിച്ചവർ 

തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന്‍ (62), ആഴൂര്‍ സ്വദേശി ചന്ദ്രിക (68), കൊല്ലം ആയൂര്‍ സ്വദേശി ഷംസുദീന്‍ (70), ആലപ്പുഴ കൃഷ്‌ണപുരം സ്വദേശി ഗംഗാധരന്‍ (86), കടക്കറപ്പള്ളി സ്വദേശി സുശീലാമ്മ (72), മാവേലിക്കര സ്വദേശി കുഞ്ഞികുട്ടി (76), എറണാകുളം മൂവാറ്റുപുഴ സ്വദേശി മുരളി (66), തൃശൂര്‍ കേച്ചേരി സ്വദേശി ജമീല്‍ (63), മഴുവാഞ്ചേരി സ്വദേശി കുട്ടപ്പന്‍ (80), പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്‌ണന്‍ (74), പറളം സ്വദേശിനി മാധവി (85), ഇരിങ്ങാലക്കുട സ്വദേശി പീറ്റര്‍ (83), കോടന്നൂര്‍ സ്വദേശി കുമാരന്‍ (71), കടപ്പുറം സ്വദേശി ഖാലീദ് (65), വെള്ളറ്റനൂര്‍ സ്വദേശി ശങ്കരന്‍ (88), വെള്ളാറ്റഞ്ഞൂര്‍ സ്വദേശി അമ്മിണി (77), കുന്നമംഗലം സ്വദേശി സുഗതന്‍ (78), മലപ്പുറം എറാമംഗലം സ്വദേശി കുഞ്ഞുമോന്‍ (69), ഓത്തായി സ്വദേശി മുഹമ്മദ് ഇസിന്‍ (3.5 മാസം), എടക്കര സ്വദേശി കുഞ്ഞുമുഹമ്മദ് (64), വയനാട് പൊഴുതന സ്വദേശി അയ്യമ്മദ് (57), കണ്ണൂര്‍ പാനൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (67), പേരാവൂര്‍ സ്വദേശി റോസമ്മ (94), കുറുവ സ്വദേശി കെ.പി അബൂബക്കര്‍ (63) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക് 

എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസർകോട് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനെയാണ് രോഗം ബാധിച്ചത്.

സമ്പർക്ക രോഗബാധിതർ

എറണാകുളം 471, തൃശൂര്‍ 621, കോഴിക്കോട് 554, മലപ്പുറം 489, കൊല്ലം 482, ആലപ്പുഴ 444, തിരുവനന്തപുരം 333, കോട്ടയം 402, കണ്ണൂര്‍ 238, പാലക്കാട് 183, ഇടുക്കി 146, കാസർകോട് 157, പത്തനംതിട്ട 87, വയനാട് 92 എന്നിങ്ങനെയാണ് സമ്പര്‍ക്ക രോഗികൾ.

രോഗമുക്തി നേടിയവരുടെ കണക്ക് 

 തിരുവനന്തപുരം 881, കൊല്ലം 578, പത്തനംതിട്ട 230, ആലപ്പുഴ 471, കോട്ടയം 623, ഇടുക്കി 93, എറണാകുളം 845, തൃശൂര്‍ 834, പാലക്കാട് 172, മലപ്പുറം 906, കോഴിക്കോട് 825, വയനാട് 105, കണ്ണൂര്‍ 138, കാസർകോട് 152 എന്നിങ്ങനെ പരിശോധനാ ഫലം നെഗറ്റീവായി. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2,94,358 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 20,326 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,219 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

9 പുതിയ ഹോട്ട് സ്‌പോട്ടുകൾ 

കോട്ടയം കോരുതോട് (കണ്ടെയിൻമെന്‍റ് സോണ്‍ വാര്‍ഡ് 10), മാഞ്ഞൂര്‍ (5), വെളിയന്നൂര്‍ (5), എറണാകുളം എടവനക്കാട് (9), കണ്ണാമാലി (സബ് വാര്‍ഡ് 5), തൃശൂര്‍ പറളം (2), എരുമപ്പെട്ടി (5), പത്തനംതിട്ട പെരിങ്ങന (സബ് വാര്‍ഡ് 7), പാലക്കാട് ചാലിശേരി (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നാല് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Nov 8, 2020, 7:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.