മുംബൈ : കൊവിഡ് അതിജീവിച്ച യുവാവ് എവറസ്റ്റ് കീഴടക്കി. മഹാരാഷ്‌ട്ര സ്വദേശി ഹർഷവർധൻ ജോഷിയാണ് എവറസ്റ്റ് കയറിയത്. ക്രൗഡ് ഫണ്ടിങ് വഴി പണം സ്വരൂപിച്ച യുവാവ് യാത്ര ആരംഭിക്കുകയായിരുന്നു. ഇതിനിടെ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.
എട്ട് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ശേഷം കൊവിഡ് മുക്തി നേടിയ ഹർഷവർധൻ ജോഷി തൻ്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറാതെ എവറസ്റ്റിന് മുകളിലേക്കുള്ള പ്രയാണം തുടരുകയായിരുന്നു.
Also read: കശ്‌മീരില്‍ ക്ഷേത്രത്തിന്‍റെ ക്യാഷ് കൗണ്ടർ കെട്ടിടത്തിൽ തീപിടിത്തം
കൊവിഡ് മുക്തി നേടിയ ശേഷം മെയ് 23നാണ് യുവാവ് യാത്ര പുനരാരംഭിച്ചത്. വാക്‌സിൻ സ്വീകരിച്ചതായും കൊവിഡിനെ അതിജീവിക്കാൻ വാക്‌സിൻ സഹായകമാകുമെന്നും ഹർഷവർധൻ ജോഷി പറഞ്ഞു.