ETV Bharat / bharat

മാതാപിതാക്കളെയും മുത്തശ്ശിയേയും കൊലപ്പെടുത്തി; യുവാവ് പിടിയിൽ

അധ്യാപക ദമ്പതികളായ പ്രഭാത് ഭോയി-ജർണ ഭോയി, മുത്തശ്ശി സുലോചന എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകനായ ഉദിത് പൊലീസ് പിടിയിലായി.

man arrested for killing parents and grandmother  Chattisgarh  Chattisgarh putka  son arrested for killing parents  മാതാപിതാക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തി  മാതാപിതാക്കളെ മകൻ കൊന്നു  കൊലപാതകം  കൊലപാതകം ഛത്തീസ്‌ഗഡ്  ഉദിത്  പുട്‌ക സിംഗോഡ
കൊലപാതകം
author img

By

Published : May 19, 2023, 11:50 AM IST

Updated : May 19, 2023, 1:11 PM IST

മഹാസമുന്ദ് (ഛത്തീസ്‌ഗഡ്) : ഛത്തീസ്‌ഗഡിലെ സിംഗോഡയിൽ മാതാപിതാക്കളെയും മുത്തശ്ശിയേയും കൊലപ്പെടുത്തി യുവാവ്. അധ്യാപക ദമ്പതികളുടെ മകനായ ഉദിത് ആണ് പൊലീസ് പിടിയിലായത്. സിംഗോഡയിലെ പുട്‌ക ഗ്രാമത്തിലാണ് സംഭവം.

പ്രഭാത് ഭോയി, ഭാര്യ ജർണ ഭോയി, മുത്തശ്ശി സുലോചന എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെയും മുത്തശ്ശിയേയും കാണുന്നില്ലെന്ന് പറഞ്ഞ് ഉദിത് തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. മെയ് എട്ടിന് തന്‍റെ മാതാപിതാക്കളായ പ്രഭാത് ഭോയിയും ജർണ ഭോയിയും മുത്തശ്ശി സുലോചനയും വൈദ്യചികിത്സക്കായി റായ്‌പൂരിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ലെന്നായിരുന്നു ഉദിത് പൊലീസിനോട് പറഞ്ഞത്.

തുടർന്ന് പൊലീസ് മൂവർക്കുമായുള്ള തെരച്ചിൽ ആരംഭിച്ചു. എന്നാൽ, ഉദിത്തിന്‍റെ സഹോദരൻ അമിത് വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ പരിസരത്ത് ചോരപ്പാടുകൾ കണ്ടത്. തുടർന്ന് അമിത് നടത്തിയ തെരച്ചിലിൽ വീടിന്‍റെ പിൻഭാഗത്ത് വിറക് കൂമ്പാരം കത്തിച്ചതായി ശ്രദ്ധയിൽപ്പെട്ടു. ഇത് പരിശോധിക്കുന്നതിനിടെ അമിത്തിന് വിറക് കൂമ്പാരത്തിനിടയിൽ നിന്ന് കുറച്ച് അസ്ഥികൾ ലഭിച്ചു. ഇതോടെ സംഭവത്തിൽ സംശയം തോന്നിയ അമിത് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് എത്തി ഉദിത്തിനെ പിടികൂടി. ചോദ്യം ചെയ്യലിൽ ഉദിത് കുറ്റം സമ്മതിച്ചു. ഉദിത്തിന് ആഡംബര ജീവിതം നയിക്കാനായിരുന്നു താത്പര്യം. എന്നാൽ പലപ്പോഴും പണം നൽകാൻ മാതാപിതാക്കൾ വിസമ്മതിച്ചു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

മാത്രമല്ല ഉദിത്തിന്‍റെ മദ്യപാന ശീലത്തിനെ ചൊല്ലി പിതാവ് പ്രഭാത് ഭോയ് പലപ്പോഴും ദേഷ്യപ്പെടുമായിരുന്നു. കൂടാതെ ഉദിത്തിനെതിരെ മുൻപും മോഷണക്കേസും മറ്റ് ക്രിമിനൽ കേസുകളും ഉണ്ടായിരുന്നു. ഇത് ഇവരുടെ വീട്ടിലെ അന്തരീക്ഷം കൂടുതൽ വഷളാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

മെയ് ഏഴിന് ഉദിത്തും മാതാപിതാക്കളും തമ്മിൽ തർക്കം ഉണ്ടാകുകയും ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന്, പുലർച്ചെ രണ്ട് മണിയോടെ ഉദിത് മാതാപിതാക്കളെയും മുത്തശ്ശിയേയും കൊലപ്പെടുത്തി മൃതദേഹങ്ങൾ വീടിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി. വീടിനുള്ളിലെ രക്തക്കറകൾ വൃത്തിയാക്കുകയും ചെയ്‌തു. തുടർന്ന് വിറക് ഉപയോഗിച്ച് മൂവരുടെയും മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also read : മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ്, പ്രതി ഒളിവില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി : മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു എന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി യുവാവ്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അയല്‍ക്കാരനായ നീരജ് എന്ന യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത തന്‍റെ മകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നീരജ് നിരന്തരം ശല്യം ചെയ്‌തിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. നീരജിന്‍റെ ശല്യം സഹിക്ക വയ്യാതെ വന്നതോടെ പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി കുടുംബം ഉറപ്പിക്കുകയായിരുന്നു.

ഇതില്‍ പ്രകോപിതനായാണ് നീരജ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാപിതാക്കള്‍ എത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു. പെൺകുട്ടിയെ ഉടന്‍ കാസ്‌ഗഞ്ച് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ പെണ്‍കുട്ടിയെ അലിഗഡ് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Last Updated : May 19, 2023, 1:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.