ETV Bharat / bharat

ബംഗാൾ ഉൾക്കടലിൽ കാണാതായ എഎൻ-32 വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി ; ലഭിച്ചത് 8 വർഷങ്ങള്‍ക്ക്‌ ശേഷം - വിമാന അവശിഷ്‌ടങ്ങൾ കണ്ടെത്തി

Wreckage Of IAF's AN-32 Aircraft Traced : ബംഗാൾ ഉൾക്കടലിൽ കാണാതായി ഏകദേശം 8 വർഷത്തിന് ശേഷം, ഇന്ത്യൻ എയർഫോഴ്‌സ്‌ An-32 K-2743 ന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി. ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റർ അകലെ 3.4 കിലോമീറ്റർ താഴ്‌ചയിലായിരുന്നു അവശിഷ്‌ടങ്ങള്‍.

Indian Air Force  AN 32  plane found in Bay of Bengal  IAFs AN 32 Aircraft Traced  വിമാന അവശിഷ്‌ടങ്ങൾ കണ്ടെത്തി  ബംഗാൾ ഉൾക്കടല്‍
Wreckage Of IAF's AN-32 Aircraft Traced
author img

By ETV Bharat Kerala Team

Published : Jan 12, 2024, 6:28 PM IST

ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി (Wreckage Of IAF's AN-32 Aircraft). ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റർ അകലെയായാണ്‌ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. ഏകദേശം ഏഴര വർഷത്തിന് ശേഷം 3.4 കിലോമീറ്റർ താഴ്‌ചയില്‍ നിന്നാണ് ഇന്ത്യൻ വ്യോമസേനാ വിമാനത്തിന്‍റെ അവശിഷ്‌ടങ്ങൾ ലഭിച്ചിരിക്കുന്നത്.

ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി അടുത്തിടെ വിന്യസിച്ച ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (എയുവി) ഇതുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇവയുടെ സൂക്ഷ്‌മപരിശോധനയിൽ ചെന്നൈ തീരത്ത് നിന്ന് 310 കിലോമീറ്റർ അകലെയുള്ള അവശിഷ്‌ടങ്ങൾ എഎൻ-32 വിമാനത്തിന്‍റേതാണെന്ന് സ്ഥിരീകരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

'ചിത്രങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ചു, എഎൻ-32 വിമാനവുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തി. അതേ പ്രദേശത്ത് കാണാതായ മറ്റേതെങ്കിലും വിമാനത്തിന്‍റെ വിശദാംശങ്ങളുമായും ചേര്‍ത്തുവച്ച് പരിശോധിച്ചു. എന്നാല്‍ ഐഎഎഫ് എഎൻ-32 വിമാനത്തിന്‍റെ ഭാഗങ്ങളാണെന്ന് തിരിച്ചറിഞ്ഞുവെന്നും പ്രതിരോധ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. 2016 ജൂലൈ 22 ന് ചെന്നൈയിലെ താംബരം എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്നാണ്‌ ഐഎഎഫ് അന്‍റോനോവ് എഎൻ-32 വിമാനം പറന്നുയർന്നത്‌. 29 ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കാണാതായവരെയോ വിമാനത്തിന്‍റെ അവശിഷ്‌ടങ്ങളോ കണ്ടെത്താനായിരുന്നില്ല.

വിമാനം ബംഗാൾ ഉൾക്കടലിന് മുകളിലായിരിക്കുമ്പോൾ എല്ലാ ബന്ധങ്ങളും നഷ്‌ടപ്പെടുകയും റഡാറുകളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്‌തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി, കാണാതായ എഎൻ-32 വിമാനത്തിന്‍റെ അവസാനത്തെ അറിയിപ്പുണ്ടായ സ്ഥലത്ത് ആഴക്കടൽ പര്യവേഷണ ശേഷിയുള്ള എയുവി വിന്യസിച്ചിരുന്നു. മൾട്ടി-ബീം സോണാർ, സിന്തറ്റിക് അപ്പേർച്ചർ സോണാർ, ഉയർന്ന റെസല്യൂഷൻ ഫോട്ടോഗ്രാഫി എന്നിവയുൾപ്പടെ ഒന്നിലധികം പേലോഡുകൾ ഉപയോഗിച്ച് 3,400 മീറ്റർ ആഴത്തിലാണ് തെരച്ചിൽ നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.