ETV Bharat / bharat

'സന്മനസുള്ളവര്‍ക്ക് സമാധാനം' ; ക്രിസ്‌തുമസ് ആഘോഷങ്ങളില്‍ ലോകം

Christmas Day: ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി ആഘോഷമാക്കി വിശ്വാസികള്‍

Christmas Day  Christmas  X Mas  Christmas Celebration  Christmas Wishes  Christmas 2023  ക്രിസ്‌തുമസ്  ക്രിസ്‌മസ്  ക്രിസ്‌തുമസ് ആഘോഷങ്ങള്‍  തിരുപ്പിറവിയുടെ ഓര്‍മ
Christmas Day
author img

By ETV Bharat Kerala Team

Published : Dec 25, 2023, 7:08 AM IST

Updated : Dec 25, 2023, 12:22 PM IST

ഡിസംബര്‍ മഞ്ഞിന്‍റെ കുളിര്, നക്ഷത്രങ്ങളുടെ പൊന്‍തിളക്കം, പുല്‍ക്കൂടുകളുടെ പുതുമ... അങ്ങനെ പറഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി മറ്റൊരു ക്രിസ്‌തുമസ് ദിനം കൂടി. ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കിക്കൊണ്ട് വിശ്വാസികള്‍ ഇന്ന് ക്രിസ്‌തുമസ് ആഘോഷിക്കുകയാണ് (Christmas Day 2023).

ഈ ദിവസം അനുസ്‌മരിക്കപ്പെടുന്നത് യേശു ക്രിസ്‌തുവിന്‍റെ ജനനമാണ്. ആഘോഷങ്ങളുടെ മാത്രമല്ല സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പങ്കുവെയ്‌ക്കലിന്‍റെയും വേദി കൂടിയാണ് ക്രിസ്‌തുമസ്. ബന്ധങ്ങള്‍ പുതുക്കാനും സമ്മാനങ്ങള്‍ കൈമാറാനുമുള്ള അവസരം.

പ്രത്യേക പ്രാര്‍ഥനകളോടെയാണ് ലോകമെമ്പാടുമുള്ള ദേവാലയങ്ങള്‍ ക്രിസ്‌തുമസ് രാവിനെ വരവേറ്റത്. കേരളത്തില്‍ വിവിധ പള്ളികളില്‍ പാതിരാ കുര്‍ബാനകളും നടന്നു. ഇനി പുതിയ വസ്‌ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയുമാകും വിശ്വാസികള്‍ ഈ ദിവസം കൊണ്ടാടുന്നത് (World Celebrating Christmas).

ആശംസ നേര്‍ന്ന് പ്രമുഖര്‍: കേരളത്തിലെ വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്‌തുമസ് ആശംസകള്‍ നേര്‍ന്നു. 'പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭമാണ് ക്രിസ്‌തുമസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്‌തുമസ് കേരളീയർ സ്നേഹത്തിന്‍റെയും സൗഹാർദത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദർഭമാണ്.

ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്‍പത്തിന്‍റെ സാക്ഷാത്കാരമാണ് ക്രിസ്‌തുമസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത്. മുഴുവൻ കേരളീയർക്കും ക്രിസ്‌തുമസിന്‍റെ നന്മ നേരുന്നു എന്നും മുഖ്യമന്ത്രി കുറിച്ചു (Pinarayi Vijayan Christmas Wishes). പ്രതിപക്ഷ നേതാവ് വിഡി സതീശനും വിശ്വാസികള്‍ക്ക് ക്രിസ്‌തുമസ് ആശംസ നേര്‍ന്നിരുന്നു.

ക്രിസ്‌തു ത്യാഗത്തിന്‍റെ പര്യായമാണ്. ദുരിതത്തിന്‍റെയും സഹനത്തിന്‍റെയും കനല്‍വഴികള്‍ താണ്ടി മനുഷ്യന്‍റെ പാപത്തിന് മോചനമുണ്ടാക്കാന്‍ ക്രിസ്‌തു ദേവന്‍ നടത്തിയ ശ്രമങ്ങളും അദ്ദേഹം പറഞ്ഞ വാക്കുകളും നമ്മളെ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും അര്‍ഥ തലങ്ങള്‍ ബോധ്യപ്പെടുത്തുന്നതാണ്. കുരിശ് മരണത്തിനും ശേഷം ഉയർത്തെഴുന്നേൽപ്പുണ്ടായത് പോലെ ക്ലേശങ്ങളും സങ്കടങ്ങളും കഴിഞ്ഞ് ജീവിതത്തിന്‍റെ സന്തോഷ തുരുത്തിലേക്ക് മടങ്ങിയെത്താമെന്ന ആത്മവിശ്വാസം നമുക്കുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു (VD Satheeshan Christmas Wish).

മാനവ സ്‌നേഹത്തിന്‍റെ മഹത്തായ സന്ദേശമാണ് ക്രിസ്‌മസ് നല്‍കുന്നത്, പരസ്‌പര സ്‌നേഹവും സാഹോദര്യവും പങ്കുവയ്‌ക്കാനുള്ള അവസരമാണ് ഓരോ ക്രിസ്‌തുമസ് കാലവും, വിവിധയിനം കേക്കുകളുടെ രുചിയോ വലിപ്പമോ മധുരം പങ്കുവയ്ക്കലോ മാത്രമായി ക്രിസ്‌തുമസ് ചുരങ്ങിപ്പോകരുത്, ഇത് മാനവികതയുടെ പുനര്‍ജനന കാലമാകട്ടെ എന്ന് സ്‌പീക്കര്‍ എന്‍ ഷംസീര്‍ ആശംസിച്ചു.

Also Read : ബെത്‌ലഹേമിലെ ക്രിസ്‌മസ് മണികള്‍ മുഴങ്ങുമോ? ഗാസയിലെ സമാധാനത്തിനായി; യുദ്ധം കവര്‍ന്ന വിശുദ്ധ മണ്ണിലെ തിരുപ്പിറവി ആഘോഷം

Last Updated : Dec 25, 2023, 12:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.