ETV Bharat / bharat

Fraud Marriage | 'ലൂട്ടേരി ദുൽഹൻ' : യുവതി വിവാഹിതയായത് 12 തവണ, പണവും വിലപിടിപ്പുള്ളവയും കവര്‍ന്ന് രക്ഷപ്പെടും ; പൊലീസില്‍ പരാതി

author img

By

Published : Jul 14, 2023, 10:32 PM IST

രജൗരി സ്വദേശിയായ യുവതി പന്ത്രണ്ട് പുരുഷന്മാരെ വിവാഹം ചെയ്‌ത് പറ്റിച്ചതായി കേസ്

looteri dulhan  bride dupes several men  bride dupes several men on pretext of marriage  bride made off with valuables  women married several men  fraud marriage  വിവാഹ തട്ടിപ്പ്  ലൂട്ടേരി ദുൽഹൻ  നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് യുവതി  വിവാഹം കഴിച്ച് കടന്നുകളഞ്ഞു  യുവതി സ്വർണവും പണവുമായി കടന്നുകളഞ്ഞു  വിവാഹം
Fraud Marriage

ശ്രീനഗർ : ബോളിവുഡ് ചിത്രമായ ‘ലൂട്ടേരി ദുൽഹനെ' അനുസ്‌മരിപ്പിക്കും വിധം പലരെ വിവാഹം കഴിച്ച് യുവതി വിലപിടിപ്പുള്ള വസ്‌തുക്കളുമായി കടന്നുകളഞ്ഞതായി ആരോപണം. ജമ്മു കശ്‌മീരിലാണ് സംഭവം . രജൗരി ജില്ലയിൽ നിന്നുള്ള ഒരു സ്‌ത്രീ തങ്ങളെ വിവാഹം കഴിച്ച് പറ്റിച്ചതായി ബുദ്‌ഗാം ജില്ലയിലെ ഒരു കൂട്ടം പുരുഷന്മാരാണ് പരാതിപ്പെട്ടത്.

ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള പന്ത്രണ്ട് പുരുഷന്മാർ ഇന്നലെ ശ്രീനഗറിലെ സിറ്റി സെന്‍റർ ലാൽ ചൗക്കിലെ പ്രസ് എൻക്ലേവിൽ ഒത്തുകൂടി തങ്ങൾ നേരിട്ട ദുരനുഭവം മാധ്യമങ്ങളോട് വിവരിക്കുകയായിരുന്നു. യുവതി ഇവരെ വിവാഹം കഴിച്ച് പണവും സ്വർണവും ഉൾപ്പടെ വിലമതിക്കുന്ന വസ്‌തുക്കൾ തട്ടിയെടുത്ത് സ്ഥലം വിട്ടെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്യണമെന്നും തങ്ങൾ കഷ്‌ടപ്പെട്ട് സമ്പാദിച്ച സ്വർണവും പണവും വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാർ സ്ഥലത്ത് കുത്തിയിരിപ്പ് സമരവും നടത്തി.

പരാതിക്കാരായ വരന്മാരെ പ്രതിനിധീകരിച്ച് അഭിഭാഷകനായ ആബിദ് സഹൂർ അന്ദ്രാബിയും അവർക്കൊപ്പം എത്തിയിരുന്നു. ഏകദേശം നാല് മാസം മുൻപാണ് ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്. രജൗരിയിൽ നിന്നുള്ള ഒരു യുവതി തന്‍റെ പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞെന്ന പരാതിയുമായി ഒരാൾ തന്നെ സമീപിച്ചതായി ആബിദ് പറഞ്ഞു.

യുവതിക്ക് സ്വർണവും മറ്റ് വസ്‌തുക്കളും കൂടാതെ മെഹറായി 2.5 ലക്ഷം രൂപയും വരൻ നൽകിയിരുന്നു. പിന്നീട് ഡോക്‌ടറെ കാണാൻ പോകുന്നുവെന്ന വ്യാജേന യുവതി വരന്‍റെ അടുക്കലിൽ നിന്ന് സ്ഥലം വിടുകയായിരുന്നെന്ന് അഭിഭാഷകൻ പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ വേറെയും ചിലര്‍ ഇതേ പരാതിയുമായി എത്തിയതോടെ വിവാഹ തട്ടിപ്പ് നടന്നതായി തിരിച്ചറിയുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

സംഭവത്തിൽ കേസ് ഫയൽ ചെയ്‌തതായും നടപടിയെടുക്കാനും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനും മുൻസിഫ് കോടതി ഉത്തരവിട്ടതായും അഭിഭാഷകൻ പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വിവാഹ വാഗ്‌ദാനം നൽകി ലിംഗംമാറ്റം നടത്തി പറ്റിച്ചു : ഉത്തർപ്രദേശിൽ വിവാഹ വാഗ്‌ദാനത്തിന്‍റെ അടിസ്ഥാനത്തില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ യുവാവായി മാറിയ പെണ്‍കുട്ടിയെ നിരസിച്ച സംഭവത്തില്‍ യുവതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. വിവാഹിതരാകണമെങ്കില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാവണമെന്നറിയിക്കുകയും പിന്നീട് കല്യാണം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്‌തതോടെയാണ് യുവതിക്കെതിരെ യുവാവ് കോടതിയെ സമീപിച്ചത്.

സന ഖാന്‍ എന്ന പെണ്‍കുട്ടി സൊനാല്‍ ശ്രീവാസ്‌തവയുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിന്‍റെ ഭാഗമായി സൊനാലിന്‍റെ അഭ്യർഥന പ്രകാരം സന ലിംഗമാറ്റ ശസ്‌ത്രക്രിയയ്ക്ക് വിധേയയായി. തുടർന്ന് തന്‍റെ പേര് സൊഹൈൽ ഖാൻ എന്നാക്കി മാറ്റുകയും ചെയ്‌തു. പിന്നീടാണ് സൊനാല്‍ വിവാഹത്തിൽ നിന്ന് പിന്മാറിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.