ഗാന്ധിനഗര്‍: സൂറത്തില്‍ ബസിന് തീപിടിച്ച് യുവതി വെന്ത് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സ്വകാര്യ ആഡംബര ബസിനു തീപിടിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തീപിടിത്തം ഉണ്ടാകുമ്പോൾ ബസിൽ 15 യാത്രക്കാർ ഉണ്ടായിരുന്നു. സൂറത്ത് ചീഫ് ഫയർ ഓഫിസറാണ് ഇക്കാര്യം അറിയിച്ചത്.
Also Read: സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും
തീപിടിച്ച ഉടൻ തന്നെ മറ്റ് യാത്രക്കാരെല്ലാം ബസിൽ നിന്ന് ഇറങ്ങിയോടി. മരിച്ച സ്ത്രീയും മറ്റൊരാളും ബസിൽ കുടുങ്ങി. കൂടെയുണ്ടായിരുന്നയാളെ ബസില്‍ നിന്നും സാഹസികമായാണ് പുറത്തെടുത്തത്. ബസ് സൂറത്തിൽ നിന്ന് സൗരാഷ്ട്രയിലേക്ക് പോവുകയായിരുന്നു. രാത്രി 9.30ഓടെ ഹിരാബാഗ് സർക്കിളിൽ എത്തിയ ഉടൻ തീപിടിക്കുകയായിരുന്നു. എഞ്ചിനില്‍ നിന്നും തീ പെട്ടെന്ന് വാഹനത്തിലേക്ക് പടരുകയായിരുന്നു. എ സി കംപ്രസർ പൊട്ടിത്തെറിച്ചത് പെട്ടന്ന് തീ പടരാന്‍ കാരണമായി.