ETV Bharat / bharat

'രോഗാവസ്ഥക്ക് മുമ്പേ'യുള്ള പോളിസികള്‍; ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പാഴ്‌ചെലവുകളല്ല, അറിയേണ്ടതെല്ലാം

ഒരു വ്യക്തിജീവിതത്തില്‍ മരണംപോലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അസുഖങ്ങളും രോഗാവസ്ഥകളും, ഈ സമയത്ത് സാമ്പത്തിക ബാധ്യതകള്‍ വരുത്താതെ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പോലെ മറ്റ് വഴികളില്ല. എന്നാല്‍ പോളിസി തെരഞ്ഞെടുക്കും മുമ്പ് ഇവയെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

health policy should cover all medical costs  Which is best Medical Insurance Policies  best Medical Insurance Policies  Medical Insurance Policies  before selecting an Health Insurance policy  olicy with cover all medical costs  All about Medical Insurance Policies  രോഗാവസ്ഥക്ക് മുമ്പേ  രോഗാവസ്ഥക്ക് മുമ്പേയുള്ള പോളിസികള്‍  ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍  ഇന്‍ഷുറന്‍സ് പോളിസികള്‍  ഇന്‍ഷുറന്‍സ് പോളിസികള്‍ പാഴ്‌ചെലവുകളല്ല  ഇന്‍ഷുറന്‍സ് അറിയേണ്ടതെല്ലാം  അസുഖങ്ങളും രോഗാവസ്ഥകളും  പോളിസി തെരഞ്ഞെടുക്കും മുമ്പ്  ഹൈദരാബാദ്  ഹെല്‍ത്ത് ഇന്‍ഷുറന്‍സ്  പോളിസികള്‍  ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പാഴ്‌ചെലവുകളല്ല, ഇന്‍ഷുറന്‍സ് അറിയേണ്ടതെല്ലാം
author img

By

Published : Mar 1, 2023, 1:55 PM IST

ഹൈദരാബാദ്: ആരോഗ്യസുരക്ഷയ്‌ക്കായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ അത്യാവശ്യമാണെന്നതില്‍ തര്‍ക്കമില്ല. പെട്ടന്നുണ്ടാകുന്ന അസുഖങ്ങള്‍ക്കും അപ്രതീക്ഷിതമായെത്തുന്ന ആശുപത്രി ആവശ്യങ്ങള്‍ക്കുമെല്ലാം ഹെല്‍ത്ത്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വലിയ ആശ്വാസം തന്നെയാണ്. അതുകൊണ്ടുതന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന ഒട്ടനവധി കമ്പനികളും നമുക്കും ചുറ്റുമുണ്ട്.

ശ്രദ്ധ മുഖ്യം: ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളെയും അവയിലെ പോളിസികളും തെരഞ്ഞെടുക്കുന്നത് വലിയൊരു കടമ്പ എന്നതിലുപരി ശ്രദ്ധപൂര്‍വം പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൈപൊള്ളുന്ന കാര്യം കൂടിയാണ്. അതിനാല്‍ തന്നെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്‌ക്കായുള്ള പോളിസികള്‍ തെരഞ്ഞെടുക്കുന്നതാണ് യുക്തി. എന്നാല്‍ ഇവിടെയും ശ്രദ്ധ അനിവാര്യമാണെതിനാല്‍ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ ഇവയാണ്.

എല്ലാം ആനുകൂല്യങ്ങളാകണമെന്നില്ല: ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരാള്‍ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് പോളിസിയുടെ ആകെ മൊത്തമുള്ള ആനുകൂല്യങ്ങളെ കുറിച്ചാണ്. അപ്രതീക്ഷിതമായി ഒരു അസുഖം ബുദ്ധിമുട്ടിച്ചാല്‍ തെരഞ്ഞെടുത്ത പോളിസിക്ക് നിങ്ങളെ സാമ്പത്തികമായി പിന്തുണയ്‌ക്കാനാകണം. കാരണം ഓരോ പോളിസിക്കും വ്യക്തമായ ആനുകൂല്യങ്ങള്‍ക്കൊപ്പം ചില ഉപ പരിധികളും കാണും. അവയെക്കുറിച്ചും വ്യക്തമായ ധാരണ വേണം.

മാത്രമല്ല ചില പോളിസികള്‍ക്ക് തുക അനുവദിക്കുന്നതിന് കാത്തിരിപ്പ് കാലാവധിയുമുണ്ടാകും. അതുകൊണ്ടുതന്നെ പോളിസി തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ അവയുമായി ബന്ധപ്പെട്ട രേഖകള്‍ സസൂക്ഷ്‌മം വായിച്ച് മനസിലാക്കുകയും ആവശ്യമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഹെല്‍പ് ഡെസ്‌ക്കിന്‍റെ സഹായവും തേടുന്നത് ഗുണകരമാകും. പോളിസിയെക്കുറിച്ച് വ്യക്തമായ അറിവ് ലഭിക്കും എന്നതിലുപരി തെറ്റിധാരണകള്‍ മാറാനും ഇത് സഹായകമാകും.

ആശുപത്രി ചികിത്സക്ക് മാത്രമല്ല ഇന്‍ഷുറന്‍സ്: ചിലരുടെയെങ്കിലും ചിന്തയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രിയില്‍ ചികിത്സ തേടുമ്പോള്‍ ഉണ്ടാകുന്ന ചെലവുകള്‍ക്ക് മാത്രം നഷ്‌ടപരിഹാരവും സുരക്ഷയും ലഭ്യമാക്കുമെന്നാണ്. എന്നാല്‍ ഇവയില്‍ നിന്നുമാറി പോളിസികളില്‍ ആശുപത്രി ചികിത്സക്ക് മുമ്പ്, ആശുപത്രി ചികിത്സക്ക് ശേഷം, ആംബുലന്‍സ്, ഡേ കെയര്‍ ചെലവുകള്‍ തുടങ്ങി നൂതന ചികിത്സ ചെലവുകള്‍ വരെ ഇന്‍ഷുറന്‍സ് പരിധിയില്‍ വരും എന്നതാണ് വസ്‌തുത. ഇവയ്‌ക്കൊപ്പം ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുമ്പോൾ തന്നെ പണം ലഭ്യമാകല്‍, വീട്ടുചികിത്സക്ക് നഷ്‌ടപരിഹാരം, പോളിസി പൂർത്തിയാക്കിയാൽ തന്നെയുള്ള പുനഃസ്ഥാപിക്കൽ, മറ്റ് അനുബന്ധ ബോണസുകള്‍, വാര്‍ഷിക ആരോഗ്യ പരിശോധനകള്‍, ആരോഗ്യ പരിരക്ഷാ ഇളവുകള്‍ തുടങ്ങിയവ കൂടി പോളിസി ലഭ്യമാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുമുണ്ട്. മാത്രമല്ല തെരഞ്ഞെടുത്ത പോളിസി നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.

'നല്ലൊരു പോളിസി' വേണ്ട: ചികിത്സ ചിലവുകള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ ആവശ്യഘട്ടത്തില്‍ പരമാവധി ചികിത്സ ചെലവുകള്‍ക്ക് സുരക്ഷ നല്‍കുന്ന പോളിസി തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ ഏറ്റവും നിര്‍ണായകമാവുക തെരഞ്ഞെടുക്കുന്ന പോളിസികളുടെ പ്രീമിയം തുക തന്നെയാണ്. തുക അടക്കേണ്ട സമയത്തെ ആശ്വാസം പരിഗണിച്ച് കുറഞ്ഞ പ്രീമിയം തുക തെരഞ്ഞെടുക്കുന്നത് ഇവിടെ വില്ലനായേക്കാം. മാത്രമല്ല ആശുപത്രി ആവശ്യങ്ങളുണ്ടായാല്‍ പോളിസി അനുവദിക്കുന്ന തുക ഒരിക്കലും നമ്മളുടെ ആവശ്യത്തിന് അനുയോജ്യമാവാത്ത സ്ഥിതിയും വന്നേക്കാം. അതായത് കുറഞ്ഞ പ്രീമിയം തുകയുള്ള പോളിസികള്‍ തെരഞ്ഞെടുത്ത ശേഷം അപ്രതീക്ഷിതമായി ചികിത്സ നേരിടേണ്ടിവന്നാല്‍ ലഭ്യമാകുന്ന തുക മതിയാവാതെ വരുകയും ആ സമയത്ത് വലിയ സാമ്പത്തിക ബാധ്യതകള്‍ വരുത്തിവയ്‌ക്കുകയും ചെയ്‌തേക്കാം.

കൈപൊള്ളാതെ നോക്കണം: അതേസമയം ഉയര്‍ന്ന പ്രീമിയം തുകയുള്ള പോളിസികളിലേക്ക് നീങ്ങുന്നതിനെക്കാള്‍ നല്ലത് ടോപ് അപ്പ് പോളിസികള്‍ തെരഞ്ഞെടുക്കലാവും. കാരണം കുറഞ്ഞ പ്രീമിയത്തിനൊപ്പം ആവശ്യമായ മേഖലകളിലേക്കുള്ള ടോപ് അപ്പ് സേവനങ്ങള്‍ തെരഞ്ഞെടുക്കുന്നതോടെ ആരോഗ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഒരുപോലെ ശ്രദ്ധിക്കാനാവും. ഇതുകൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മുമ്പേ തന്നെ രോഗാവസ്ഥയുള്ള ആളുടെ ചികിത്സയുടെ നഷ്‌ടപരിഹാരത്തുക ലഭിക്കാന്‍ എത്ര സമയം കാത്തിരിക്കേണ്ടിവരുമെന്നതാണ്.

കാരണം മിക്ക പോളിസികളും ഈ കാത്തിരിപ്പ് കാലാവധി രണ്ട് മുതല്‍ നാല് വര്‍ഷം വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്ത് ഏറ്റവും കുറവ് കാത്തിരിപ്പ് കാലാവധിയുള്ള പോളിസികള്‍ തെരഞ്ഞെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ കാത്തിരിപ്പ് കാലാവധി കുറയ്‌ക്കാനായി അനുബന്ധ പോളിസികളും അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ രോഗാവസ്ഥയ്‌ക്ക് മുമ്പ് തന്നെ പോളിസി എടുക്കുന്നതോടെ ഈ ആശങ്ക അകലുന്നതാണ്.

എല്ലാവരും ഒരു കുടക്കീഴില്‍: പോളിസികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും പരിഗണിക്കേണ്ട മറ്റൊന്ന് എല്ലാ കുടുംബാംഗങ്ങളെയും ഒരു പോളിസിക്ക് കീഴില്‍ കൊണ്ടുവരിക എന്നതാണ്. ഇത്തരത്തിലുളള ഫാമിലി ഫ്ലോട്ടര്‍ പോളിസികള്‍ക്ക് പ്രീമിയം തുകയും കുറവായിരിക്കും. ഇതിനൊപ്പം അനുബന്ധ പോളിസികളുടെ ടോപ് അപ്പുകള്‍ കൂട്ടിച്ചേര്‍ക്കുന്നതും സുരക്ഷ വര്‍ധിപ്പിക്കും. എല്ലാത്തിലുമുപരി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്കായി പ്രീമിയം തുക അടയ്‌ക്കുന്നത് ഒരു പാഴ്‌ചെലവാണെന്ന് വിശ്വസിക്കാതിരിക്കലാണ്. കാരണം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഒരിക്കലും ഒരു അധിക ചെലവല്ല മറിച്ച് ഒരു മികച്ച നിക്ഷേപം തന്നെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.