ETV Bharat / bharat

West Bengal Result | ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു; മുന്‍പില്‍ തൃണമൂല്‍ തന്നെ - പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2023

പശ്ചിമ ബംഗാളിലെ 696 പഞ്ചായത്തിൽ റീപോളിങ് ഇന്നലെ നടത്തിയിരുന്നു

west bengal panchayat polls  west bengal  west bengal panchayat election  west bengal panchayat election counting  west bengal panchayat election 2023  west bengal panchayat polls vote counting  west bengal panchayat polls result  പശ്ചിമ ബംഗാൾ  പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്  പശ്ചിമ ബംഗാൾ പഞ്ചായത്ത് ഇലക്ഷൻ  പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ  വോട്ടെണ്ണൽ  തെരഞ്ഞെടുപ്പ്  ഇലക്ഷൻ പശ്ചിമബംഗാൾ  പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2023
West Bengal
author img

By

Published : Jul 11, 2023, 7:34 AM IST

Updated : Jul 11, 2023, 9:21 AM IST

കൊൽക്കത്ത : കലാപം രൂക്ഷമായ പശ്ചിമ ബംഗാൾ (West Bengal) പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചത്. നിലവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്‍പില്‍. ജൂലൈ എട്ട് ശനിയാഴ്‌ച വോട്ടെടുപ്പ് നടന്നെങ്കിലും സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു. അക്രമത്തിൽ 20 പേർ മരിച്ചു.

ആദ്യം ഗ്രാമപഞ്ചായത്തുകളിലേയും തുടർന്ന് ജില്ല സമിതികളിലേയും ജില്ല പരിഷത്തുകളിലുമുള്ള വോട്ടുകൾ എണ്ണും. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷക്കായി കേന്ദ്രസേനാംഗങ്ങളെയും വിന്യാസിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും വോട്ടെണ്ണൽ.

ജൂലൈ എട്ടിനായിരുന്നു പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് (West Bengal Panchayat Polls) നടന്നത്. എന്നാൽ ആ ദിവസം കള്ളവോട്ട്, ബൂത്ത് പിടിച്ചെടുക്കൽ, തെരഞ്ഞെടുപ്പിലെ ക്രമക്കേട്, തുടങ്ങി നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. തുടർന്ന് വോട്ടിങ് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു.

ജൂലൈ എട്ടിന് അക്രമസംഭവങ്ങൾ ഉണ്ടായ ജില്ലകളിൽ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് (Governor CV Ananda Bose) സന്ദർശനം നടത്തി. തെരഞ്ഞെടുപ്പിനെ തുടർന്ന് ബംഗാളിൽ നടന്ന അക്രമസംഭവങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി (Union Home Minister Amit Shah) സിവി ആനന്ദ ബോസ് കൂടിക്കാഴ്‌ച നടത്തി. തുരങ്കത്തിന്‍റെ അറ്റത്ത് വെളിച്ചമുണ്ടാകുമെന്നും ഭാവിയിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്നും യോഗത്തിന് ശേഷം ഗവർണർ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ അക്രമ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് അയയ്ക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ (JP Nadda) തിങ്കളാഴ്‌ച നാലംഗ വസ്‌തുതാന്വേഷണ സമിതിയെ നാമനിർദ്ദേശം ചെയ്‌തു. മുൻ കേന്ദ്രമന്ത്രിയും പാർട്ടി എംപിയുമായ രവിശങ്കർ പ്രസാദ്, മുൻ മുംബൈ പൊലീസ് കമ്മിഷണർ, സത്യപാൽ സിങ്, രാജ്‌ദീപ് റോയ്, രേഖ വർമ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

തങ്ങൾക്കുണ്ടാകേണ്ട ആയിരക്കണക്കിന് ബൂത്തുകളിൽ റീപോളിങ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ (എസ്ഇസി) ഉത്തരവിട്ടില്ലെന്നാണ് ബിജെപി ഉയർത്തുന്ന ആരോപണം. വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുമെന്നും ആയിരക്കണക്കിന് ബൂത്തുകളിൽ ശനിയാഴ്‌ചത്തെ വോട്ടെടുപ്പിൽ തന്‍റെ പാർട്ടി ശേഖരിച്ച തെളിവുകൾ ഹാജരാക്കുമെന്നും പശ്ചിമ ബംഗാൾ നിയമസഭയിലെ ബിജെപി നേതാവായ സുവേന്ദു അധികാരി പറഞ്ഞു.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ജില്ല പരിഷത്തുകളിലെ 928 സീറ്റുകളിലും പഞ്ചായത്ത് സമിതികളിലെ 9,419 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 61,591 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. 897 ജില്ല പരിഷത്ത് സീറ്റുകളിലും 7,032 പഞ്ചായത്ത് സമിതി സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിൽ 38,475 സീറ്റുകളിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

747 ജില്ല പരിഷത്ത് സീറ്റുകളിലും 6,752 പഞ്ചായത്ത് സമിതി സീറ്റുകളിലും 35,411 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ് സിപിഎം മത്സരിക്കുന്നത്. 644 ജില്ല പരിഷത്ത് സീറ്റുകളിലും 2,197 പഞ്ചായത്ത് സമിതി സീറ്റുകളിലും 11,774 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും കോൺഗ്രസും മത്സരിക്കുന്നുണ്ട്.

Last Updated : Jul 11, 2023, 9:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.