ETV Bharat / bharat

'മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തൂ, അതാണ് വിഭജനത്തിന് മറുപടി'; കേന്ദ്രത്തിനെതിരെ യെച്ചൂരി

ദശലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും പാക്കിസ്ഥാനിലെ ഇസ്ലാമിക ഭരണകൂടത്തിന്‍റെ ഒരു കണ്ണാടി പ്രതിബിംബമാകാന്‍ ഇന്ത്യ വിസമ്മതിയ്ക്കുയാണുണ്ടായതെന്ന് യെച്ചൂരി.

CPI(M) hits out at govt over its decision to observe Partition Horrors Remembrance Day  We need to strengthen secularism and democracy  the answer to partition  Yechury against the Center  വേണ്ടത് മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തുക  വിഭജനത്തിന് മറുപടി  കേന്ദ്രത്തിനെതിരെ യെച്ചൂരി  ന്യൂഡൽഹി
'വേണ്ടത് മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടുത്തുക, അതാണ് വിഭജനത്തിന് മറുപടി'; കേന്ദ്രത്തിനെതിരെ യെച്ചൂരി
author img

By

Published : Aug 14, 2021, 11:06 PM IST

ന്യൂഡൽഹി: പാകിസ്ഥാന്‍റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 വിഭജനഭീതി അനുസ്‌മരണദിനം ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ സി.പി.എം. ദശലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും പാക്കിസ്ഥാനിലെ ഇസ്ലാമിക ഭരണകൂടത്തിന്‍റെ ഒരു കണ്ണാടി പ്രതിബിംബമാകാന്‍ ഇന്ത്യ വിസമ്മതിയ്ക്കുയാണുണ്ടായതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

വിഭജനം ഏറ്റവും ഭയാനകമായ അനുഭവവും സമാധാനകാലത്തെ വലിയ മനുഷ്യ പലായനമായിട്ടും, ഇന്ത്യ ഇപ്പോഴും മതേതര സ്വഭാവം നിലനിർത്തുന്നു.

'വിഭജനത്തിന്‍റെ ഭീകരതയ്ക്കുള്ള മറുപടി'

ഹിന്ദു രാഷ്ട്രമായി മാറാതെ ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഇന്ത്യൻ ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുണ്ട്. അത് ശക്തിപ്പെടുത്തകയെന്നാല്‍ വിഭജനത്തിന്‍റെ ഭീകരതയ്ക്കുള്ള മറുപടിയാണ്. നമ്മുടെ ഭരണഘടനയുടെ നാശം കാണുന്നുവെങ്കില്‍ അതിനര്‍ഥം ഈ ഭീകരതകളെ പുനരുജ്ജീവിപ്പിക്കുക എന്നതാണെന്നും യെച്ചൂരി പറഞ്ഞു.

പാകിസ്ഥാന്‍റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്‌മരണദിനമായാണ് ആചരിക്കേണ്ടതെന്ന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജനത്തിന്‍റെ വേദന ഒരിക്കലും മറക്കാനാവില്ലെന്നും സാമൂഹിക ഐക്യം ഈ ദിനം ഓര്‍മിപ്പിക്കട്ടെയെന്നും മോദി ട്വീറ്റ് ചെയ്‌തു.

പ്രധാനമന്ത്രിയുടെ ആഹ്വാനം ട്വീറ്റിലൂടെ

‘വിഭജനത്തിന്‍റെ വേദന ഒരിക്കലും മറക്കാനാവില്ല. നിസാരമായുണ്ടായ വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരിമാരും സഹോദരന്മാരും പലായനം ചെയ്യുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്‌തു.

ജനതയുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്‌മരണ ദിനമായി ആചരിക്കും.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

സാമൂഹിക വിഭജനം, പൊരുത്തക്കേട് എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും സാമൂഹിക ഐക്യവും മാനുഷിക ശാക്തീകരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യവും വിഭജന ഭീകരത ദിനം ഓർമ്മിപ്പിക്കട്ടെയെന്ന് അദ്ദേഹം കുറിച്ചു.

ALSO READ: 'ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്‌മരണദിനം': പാക്‌ സ്വാതന്ത്ര്യ ദിനത്തില്‍ ആഹ്വാനവുമായി മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.