ETV Bharat / bharat

പെഗാസസ് അന്വേഷണത്തിന് താത്കാലിക തടയിട്ട് ബംഗാള്‍ സര്‍ക്കാര്‍ - പെഗാസസ് ഫോൺചോർത്തൽ

സുപ്രീം കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് മദൻ ബി ലോകുറിന്‍റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയെയാണ് ബംഗാൾ സർക്കാർ പെഗാസസ് ഫോൺചോർത്തൽ അന്വേഷിക്കാൻ നിയോഗിച്ചത്

Pegasus  SC on pegasus  Supreme court on Pegasus snooping row  Pegasus snooping row  പെഗാസസ് ഫോൺചോർത്തൽ  ബംഗാൾ നിയോഗിച്ച അന്വേഷണ സമതി
പെഗാസസ് ഫോൺ ചോർത്തൽ; ഹർജികൾ കേൾക്കുന്നതുവരെ അന്വേഷണവുമായി മുന്നോട്ട് പോകില്ലെന്ന് ബംഗാൾ സർക്കാർ
author img

By

Published : Aug 26, 2021, 11:37 AM IST

ന്യൂഡൽഹി: പെഗാസസ് ഫോൺചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതു വരെ അന്വേഷണവുമായി മുന്നോട്ട് പോകില്ലെന്ന് സർക്കാർ. ഹരജികളിൽ തീർപ്പാക്കുന്നതുവരെ ബംഗാൾ സർക്കാർ അന്വേഷണത്തിന്​ നിയോഗിച്ച സമിതി നടപടികളിൽ നിന്ന്​ വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി​ പ്രതികരിച്ചിരിന്നു.

സുപ്രീംകോടതിയുടെ അഭിപ്രായം പശ്ചിമബംഗാൾ സർക്കാരിനെ അറിയിക്കാമെന്ന്​ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക്​ മനു സിങ്​വി കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സുപ്രീംകോടതിയോട് അഭിപ്രായം അറിയിച്ചത്.

അന്വേഷണത്തിന് രണ്ടംഗ സമിതി

സുപ്രീം കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് മദൻ ബി ലോകുറിന്‍റെ നേതൃത്വത്തിലുള്ള രണ്ടംഗ സമിതിയെയാണ് ബംഗാൾ സർക്കാർ പെഗാസസ് ഫോൺചോർത്തൽ അന്വേഷിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികളോടൊപ്പം ബംഗാൾ സർക്കാരിന്‍റെ അന്വേഷണ കമ്മിഷനെതിരെയുള്ള പൊതുതാൽപര്യ ഹർജിയും ചേർത്ത് അടുത്തയാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പെഗാസസ് വിഷയത്തിൽ ഹർജികൾ കേൾക്കുന്നതിനാൽ ദയവായി സംയമനം പാലിക്കണമെന്ന് ജസ്റ്റിസ് എൻവി രമണ അടങ്ങിയ ബെഞ്ച് പശ്ചിമ ബംഗാൾ സർക്കാരോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ബംഗാൾ സർക്കാർ പെഗസസ്​ അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ സമർപ്പിച്ച ഹർജി മറ്റ്​ ഹരജികൾക്കൊപ്പം കേൾക്കാനായി സുപ്രീംകോടതി മാറ്റിയിട്ടുണ്ട്.

പെഗാസസ് വിവാദത്തിൽ ബംഗാൾ സർക്കാരിന്‍റെ അന്വേഷണത്തിനെതിരായ ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, രണ്ട് സമാന്തര അന്വേഷണങ്ങൾ നടത്താൻ കഴിയില്ലെന്ന് കോടതിയെ ധരിപ്പിച്ചു. ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന എൻജിഒ ആണ് ബംഗാൾ സർക്കരിന്‍റെ അന്വേഷണ സമതിക്കെതിരെ ഹർജി നൽകിയിരിക്കുന്നത്.

കേന്ദ്ര സർക്കാരിനെ ശക്തമായി വിമർശിച്ച ബംഗാൾ സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ രണ്ടംഗ അന്വേഷണ കമ്മിഷൻ രൂപീകരിച്ചതിന്‍റെ ആവശ്യകതയെക്കുറിച്ചും പറയുന്നുണ്ട്. കൂടാതെ പെഗാസസ് പോലുള്ള വിദേശ സ്പൈവെയറിനെതിരെ ഫലപ്രദമായ പ്രതിരോധ നടപടികൾ നടപ്പിലാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ രണ്ടംഗ അന്വേഷണ സമിതിക്കെതിരെ ഹർജി നൽകിയ എൻ‌ജി‌ഒയുടെ ട്രസ്റ്റിക്കും ചെയർമാനും ആർഎസ്എസുമായി അടുത്ത ബന്ധമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

പെഗാസസ് തർക്കം പൊതു ക്രമത്തെ ബാധിക്കുന്ന ഒരു പൊതു പ്രാധാന്യമുള്ള വിഷയമാണ്, അതിനാൽ, പശ്ചിമ ബംഗാളിലെ ജനങ്ങളിൽ പൊതുജന വിശ്വാസം വീണ്ടെടുക്കുന്നതിനും വ്യാജ വിദേശ സ്പൈവെയറുകളിലൂടെ അനധികൃത ഇടപെടലുകൾ ഉണ്ടാകാതിരിക്കാനും കമ്മിഷൻ രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്. സംസ്ഥാനം സത്യവാങ്മൂലം കൂട്ടിച്ചേർത്തു.

Also read: അധിക്ഷേപ പരാമർശത്തില്‍ കേന്ദ്രമന്ത്രി നാരായൺ റാണെയ്‌ക്ക് ജാമ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.