ന്യൂഡൽഹി: ഡൽഹിയിൽ കൊലപാതക കേസിൽ പൊലീസ് തിരയുകയായിരുന്ന പ്രതി അറസ്റ്റിൽ. പശ്ചിമ ഡൽഹിയിലെ ബക്കർവാലയിൽ ശനിയാഴ്‌ച പൊലീസ് സംഘവുമായി ഉണ്ടായ വെടിവയ്‌പിനെ തുടർന്നാണ് കുറ്റവാളിയെ അറസ്‌റ്റ് ചെയ്‌തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സഞ്ജീവ് കുമാർ യാദവ് പറഞ്ഞു. വെടിവയ്‌പിൽ പരിക്കേറ്റ പ്രതി കമൽ ഗെലോട്ടിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ കൈവശം നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൊലപാതക കേസിൽ പ്രതിയായ കുറ്റവാളിയെ മോഹൻ ഗാർഡൻ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.
ഡൽഹിയിൽ കൊലപാതക കേസ് പ്രതി അറസ്‌റ്റിൽ - ഡൽഹി
പൊലീസുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് പ്രതിയെ കാലിൽ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.