ന്യൂഡൽഹി: വിരുദുനഗർ ജില്ലയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ തമിഴ്നാട് സര്‍ക്കാരിന് പ്രത്യേക നിര്‍ദേശവുമായി ദേശീയ ഹരിത ട്രിബ്യൂണൽ (എന്‍.ജി.ടി). സംഭവം നടന്ന ഫാക്ടറി സ്ഥിതി ചെയ്ത പ്രദേശത്തെ പ്രകൃതിയുടെ ശേഷി വിലയിരുത്താന്‍ പഠനം നടത്താനാണ് എന്‍.ജി.ടിയുടെ നിര്‍ദേശം.
ആകസ്മികമായി ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ പരിസ്ഥിതിയ്ക്ക് അവ ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ടാവേണ്ടതുണ്ട്. നേരത്തേ ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിച്ചാണോ ഫാക്ടറി നിര്‍മിച്ചതെന്നും ഇത്തരം വിഷയങ്ങളില്‍ പരിസ്ഥിതിയുടെ ശേഷിയെക്കുറിച്ചുള്ള പഠനം ആവശ്യമാണെന്നും നിര്‍ദേശത്തില്‍ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കി.
തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി ചേര്‍ന്ന് മൂന്നു മാസത്തിനുള്ളിൽ പഠനം നടത്തണമെന്നാണ് നിര്‍ദേശം. ദേശീയ ഹരിത ട്രിബ്യൂണൽ ചെയർപേഴ്‌സൺ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ അധ്യക്ഷനായ ബെഞ്ച്, സംസ്ഥാനത്തെ വ്യവസായ സുരക്ഷ ഡയറക്ടർക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകി. 19 തൊഴിലാളികളാണ് അഗ്നിബാധയെ തുടര്‍ന്ന് മരിച്ചത്.
ALSO READ: മകൾ തൂങ്ങിമരിച്ചതറിഞ്ഞ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു