ETV Bharat / bharat

മഹാരാഷ്‌ട്ര അകോലയിൽ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; പ്രദേശത്ത് നിരോധനാജ്ഞ - അകോല നിരോധനാജ്ഞ

മഹാരാഷ്‌ട്രയിലെ അകോലയിൽ സംഘർഷം. നിരോധനാജ്ഞ ഏർപ്പെടുത്തി. രണ്ട് ഗ്രൂപ്പുകൾ തമ്മിലാണ് ഏറ്റുമുട്ടൽ.

Maharashtra Violence  Violent clash between groups in Akola Maharashtra  Akola Maharashtra Violence  Violent clash between groups  Akola Maharashtra  അകോല  അകോലയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം  അകോല മഹാരാഷ്‌ട്ര  അകോല നിരോധനാജ്ഞ  മഹാരാഷ്‌ട്രയിൽ സംഘർഷം
അകോല
author img

By

Published : May 14, 2023, 7:41 AM IST

അകോല: മഹാരാഷ്‌ട്രയിലെ അകോലയിൽ ഏറ്റുമുട്ടൽ. ഓൾഡ് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയാണ് സംഭവം. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കം അക്രമാസക്തമായ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

രണ്ട് ഗ്രൂപ്പിലെയും അംഗങ്ങൾ പരസ്‌പരം കല്ലെറിയുകയും തെരുവിൽ സംഘർഷാവസ്ഥ സൃഷ്‌ടിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്‌തു. അക്രമാസക്തമായ സംഭവത്തെത്തുടർന്ന് ജനക്കൂട്ടം ഓൾഡ് സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയതായാണ് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

സ്ഥലത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയതായി അകോല കലക്‌ടർ നീമ അറോറ അറിയിച്ചു. അകോലയിൽ ഇത് രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആക്കോട് ഫയൽ ഏരിയയിലെ ശങ്കർ നഗറിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.