ETV Bharat / bharat

അഞ്ച് വർഷം, ആയിരത്തോളം പരിപാടികൾ: ഉപരാഷ്‌ട്രപതി റെക്കോഡിൽ വെങ്കയ്യ നായിഡു - മലയാളം വാര്‍ത്തകള്‍ ലൈവ്

എം.വെങ്കയ്യ നായിഡു ഉപരാഷ്‌ട്രപതി പദവിയിൽ നിന്നും വിരമിക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച ഉപരാഷ്‌ട്രപതി എന്ന നിലയിൽ റെക്കോഡ് സൃഷ്‌ടിച്ചുകൊണ്ടാണ് പടിയിറക്കം. പുതിയ ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധംഖർ സ്ഥാനമേൽക്കും.

ഉപരാഷ്ട്രപതി റെക്കോഡിൽ വെങ്കയ്യ നായിഡു  Venkaiah Naidu Vice President record  വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി പദവിയിൽ നിന്നും വിരമിക്കുന്നു  ജഗ്‌ദീപ് ധംഖർ  Venkaiah Naidu visited all states in india  എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് വെങ്കയ്യ നായിഡു  latest news of parliament  ഇന്ത്യൻ ഉപരാഷ്ട്രപതി വാർത്തകൾ  ഡൽഹി വാർത്തകൾ  delhi latest news  india vice president latest news  Jagdeep Dhankhar latest news  national news  national news today  national news today 2022  national news headlines  latest news headlines  india news  latest national news  ദേശീയ വാര്‍ത്തകള്‍  എറ്റവും പുതിയ വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ ലൈവ് ന്യൂസ്  മലയാളം വാര്‍ത്തകള്‍ ലൈവ്  വെങ്കയ്യ നായിഡു
അഞ്ച് വർഷം, ആയിരത്തോളം പരിപാടികൾ: ഉപരാഷ്‌ട്രപതി റെക്കോഡിൽ വെങ്കയ്യ നായിഡു
author img

By

Published : Aug 8, 2022, 3:29 PM IST

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച ഉപരാഷ്‌ട്രപതി എന്ന നിലയിൽ എം.വെങ്കയ്യ നായിഡു പുതിയ റെക്കോഡ് സൃഷ്‌ടിച്ചു. തന്‍റെ അഞ്ച് വർഷത്തെ ഭരണകാലത്ത് അദ്ദേഹം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിച്ചു. ആയിരത്തിലധികം പരിപാടികളിൽ വെങ്കയ്യ പങ്കെടുത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും അദ്ദേഹം സന്ദർശിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലായി നിരവധി പദ്ധതികൾ ആരംഭിച്ചു. ബി.ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന കാലത്ത് രാജ്യത്തുടനീളം സഞ്ചരിച്ച അദ്ദേഹം ഉപരാഷ്‌ട്രപതി എന്ന നിലയിലും അതേ പ്രവണത തുടർന്നു. ഉപരാഷ്‌ട്രപതിയുടെ വസതിയിൽ അക്കാദമിക് വിദഗ്‌ധർ, പ്രൊഫഷണലുകൾ, വിദ്യാർഥികൾ, കർഷകർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്‌ചകൾ നടത്തുന്നതിന് കോൺഫറൻസ് ഹാൾ നിർമിച്ചിട്ടുണ്ട്. തന്‍റെ പ്രകടനം പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നതിനായി അദ്ദേഹം എല്ലാ വർഷവും 'മൂവിംഗ് ഓൺ മൂവിംഗ് ഫോർവേഡ്' എന്ന പേരിൽ ഒരു 'കോഫി ടേബിൾ ബുക്ക്' പുറത്തിറക്കി.

രാഷ്‌ട്രപതി ഭവനിൽ യാത്രയയപ്പ്: ഓഗസ്‌റ്റ്‌ പത്തിന് ഉപരാഷ്‌ട്രപതിയായി വിരമിക്കുന്ന വെങ്കയ്യ നായിഡുവിന് വയോജനവേധി യാത്രയയപ്പ് നൽകും. രാജ്യസഭ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള മറ്റ് വിവിധ പാർട്ടികളിലെ നേതാക്കന്മാർ സംസാരിക്കും. ശേഷം രാജ്യസഭ അംഗങ്ങൾ നൽകുന്ന മറ്റൊരു യാത്രയയപ്പ് സൽക്കാരം പാർലമെന്‍റ് പരിസരത്തുള്ള ജിഎംസി ബാലയോഗി ഓഡിറ്റേറിയത്തിൽ വച്ച് നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും വെങ്കയ്യ നായിഡുവിന് മൊമെന്‍റോ സമ്മാനിക്കുകയും ചെയ്യും. ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് പ്രസംഗം നടത്തുകയും അദ്ദേഹത്തിന്‍റെ ഭരണകാലത്ത് നടന്ന വിവിധ പരിപാടികൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു പുസ്‌തകം പ്രധാനമന്ത്രി പ്രകാശനം ചെയ്യുന്നുമുണ്ട്.

ജഗ്‌ദീപ് ധംഖർ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്‌ച നടത്തി: പുതിയ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജഗ്‌ദീപ് ധംഖർ നിലവിലെ വൈസ് പ്രസിഡന്‍റായ എം.വെങ്കയ്യ നായിഡുവിനെ സന്ദർശിച്ചു. ധംഖറും ഭാര്യ സുദേഷും ഉപരാഷ്‌ട്രപതിയുടെ വസതിയിൽ ചെല്ലുകയും വെങ്കയ്യ ദമ്പതികളെ സ്വാഗതം ചെയ്യുകയും ചെയ്‌തു. പുതിയ ഉപരാഷ്‌ട്രപതി എന്ന നിലയിൽ ജഗ്‌ദീപ് ധംഖറിനെ അഭിനന്ദിച്ച ശേഷം ഉപരാഷ്‌ട്രപതിയുടെ വസതിയും സെക്രട്ടറിയേറ്റും ചുറ്റി കാട്ടുകയും സെക്രട്ടറിയേറ്റ് അംഗങ്ങളെ പരിചയപ്പെടുത്തുകയും ഉണ്ടായി.

ഇസി സർട്ടിഫിക്കറ്റ് വിതരണം: ജഗ്‌ദീപ് ധംഖരിനെ പുതിയ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതായി ഇലക്ഷൻ കമ്മിഷൻ സർട്ടിഫിക്കറ്റ് നൽകി. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചാണ് അദ്ദേഹം വിജയിച്ചത്. രാജ്യത്തിന്‍റെ 14-ാമത് ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് സ്ഥാനമേൽക്കും.

ചീഫ് ഇലക്ഷൻ കമ്മിഷണർ രാജീവ് കുമാറും ഇലക്ഷൻ കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെയും ധംഖറിനുള്ള സർട്ടിഫിക്കറ്റിൽ ഒപ്പുവച്ചു. സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ ധർമേന്ദ്ര ശർമയും ഇസി പ്രിൻസിപ്പൽ സെക്രട്ടറി നരേന്ദ്ര എൻ ബുട്ടോളിയയും ചേർന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.